പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്ക് കടിഞ്ഞാണിടാൻ സർക്കാർ; 5,000 രൂപ പിഴ
തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, കൊടിമരങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടിക്ക് നിർദേശം. ഇവ നീക്കം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ ഇടങ്ങളിൽ ബോർഡുകളും മറ്റ് പ്രചാരണ വസ്തുക്കളും സ്ഥാപിക്കാൻ പാടില്ലെന്നാണ് നിർദേശം. നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ളവ അടിയന്തരമായി നീക്കം ചെയ്യണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുവിനും 5,000 രൂപ വീതം പിഴ […]
Read more