Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

വ്യാജ അപകടസന്ദേശം നൽകി ഫയർഫോഴ്സിനെ വിളിച്ചുവരുത്തി ആക്രമണം; സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ശേഷം അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാർ (35) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് ഇയാൾ. സംഭവം ഇന്നലെ പുലർച്ചെ നാലുമണിയോടെ സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപമാണ് നടന്നത്. വാഹനം അപകടത്തിൽപ്പെട്ടെന്നും വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുകയാണെന്നും അനീഷ് ഫയർഫോഴ്സ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കടയ്ക്കൽ […]
Read more

ട്രെയിനിലെ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; ടിടിഇ അറസ്റ്റിൽ

കൊല്ലം: തീവണ്ടിയാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടിക്കറ്റ് പരിശോധകനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്സ്പ്രസിലെ ടിക്കറ്റ് പരിശോധകനായ കൊല്ലം കടയ്ക്കൽ ഷീന മന്ദിരത്തിൽ ഷിജുവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ നേത്രാവതി എക്സ്പ്രസിലെ എ.സി. കോച്ചിൽ യാത്ര ചെയ്തിരുന്ന യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയാണ് പരാതി നൽകിയത്. എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിജുവിനെ പിടികൂടിയത്. […]
Read more

തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്‍

കണ്ണൂർ: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് എൽഡിഎഫിനെയും സിപിഐഎമ്മിനെയും തകർക്കാമെന്ന ദുര്‍മോഹം വേണ്ടെന്ന് പിണറായി വിജയൻ. പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണ് രേഖപ്പെടുത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ വിഷയങ്ങൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കുന്ന പതിവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും അതിന് മുമ്പും ശേഷവും പലതരത്തിലുള്ള ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ അവയെല്ലാം വ്യക്തിയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും പ്രസ്ഥാനത്തിനെതിരെയുള്ളതാണെന്ന തിരിച്ചറിവോടെയാണ് പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം പരിശോധിച്ചാൽ ഇത്തരം ആക്രമണങ്ങൾക്കൊന്നും സിപിഐഎമ്മിനെയോ പ്രസ്ഥാനത്തെയോ തളർത്താനായിട്ടില്ലെന്നും പിണറായി […]
Read more

വൈദ്യുതി ഇല്ലെന്ന് പറഞ്ഞ് രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

പത്തനംതിട്ട: വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് രോഗിക്ക് ആശുപത്രിയിൽ ചികിത്സ നൽകാതെ പുറത്ത് കിടത്തിയതായി പരാതി. പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് ഇന്നലെ രാത്രി സംഭവം. അപസ്മാരബാധയെ തുടർന്ന് നൂറനാട് സ്വദേശിയായ 69കാരി വിജയലക്ഷ്മിയെ ബന്ധുക്കൾ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ വൈദ്യുതി ഇല്ലെന്നും ജനറേറ്റർ പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞ് ഏകദേശം 10 മിനിറ്റോളം ചികിത്സ നൽകാതെ രോഗിയെ പുറത്ത് കിടത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. രോഗിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ആശുപത്രി അധികൃതർ ബന്ധുക്കളോട് നിർദേശിച്ചതായി പറയുന്നു. നേരത്തെ […]
Read more

പിതാവിന് നേരേ തോക്കുചൂണ്ടി ഭീഷണി; മകൾക്കെതിരെ കേസ്

​ഗാസിയാബാദ്: പിതാവിന് നേരേ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മകൾക്കെതിരെ പൊലീസ് കേസെടുത്തു. ഗാസിയാബാദ് സ്വദേശിനി പ്രിയങ്ക തോമറിനെതിരെയാണ് പിതാവ് ഹിതേഷ് തോമറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. സെപ്റ്റംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടുവർഷം മുൻപ് വീട് വിട്ടുപോയ പ്രിയങ്ക തോമർ ഇതരജാതിക്കാരനായ കാമുകനെ വിവാഹം കഴിച്ച് മറ്റൊരിടത്താണ് താമസിച്ചിരുന്നത്. ഇതിനിടെ, കാർ ലോണുമായി ബന്ധപ്പെട്ട് പ്രിയങ്ക നേരത്തെയുണ്ടായിരുന്ന വിലാസമാണ് നൽകിയിരുന്നത്. വിലാസവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തുമ്പോൾ ആവശ്യമായ വിവരങ്ങളും രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബർ എട്ടിന് സാഹിബാബാദിലെ […]
Read more

കർണാടക മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി പൊക്കി ED, അവിടെ നടക്കുന്നത് രാഷ്ട്രീയ ആക്രമണവും കേരളത്തിലേത് വിശുദ്ധ റിപ്പോർട്ടും! കോൺ​ഗ്രസിന് എത്ര നിലപാടുകളുണ്ട്?

രാഷ്ട്രീയ എതിരാൾക്ക് മേലുള്ള ED വേട്ട തുടരുന്നു, കേരളത്തിൽ മാത്രമല്ല, കർണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ പ്രതിപക്ഷനേതാവ് പിണറായി വിജയനും സിപിഎമ്മുമാണ് വേട്ടയാടപ്പെടുന്നതെങ്കിൽ കർണാടകയിൽ അത് ഭരണകൂടത്തെ തന്നെയാണ്. സംസ്ഥാനത്തെ കോൺഗ്രസ് മന്ത്രിമാരിൽ പ്രബലനും പിഡബ്ല്യുഡി മന്ത്രിയുമായ സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഇഡി പുറത്ത് വിടുന്നത്. കരാറുകാരിൽ നിന്ന് വാങ്ങിയ കോഴപ്പണം സ്വർണ ഖനികളിൽ നിക്ഷേപിക്കാൻ മന്ത്രി വിദേശത്തേക്ക് കടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഇഡി ഉന്നയിക്കുന്നത്. കേരളത്തിൽ ED നോട്ടീസ് നാടകങ്ങൾ അരങ്ങു തകർത്ത അതേ […]
Read more

യുവതിയെ ആക്രമിക്കാൻ ശ്രമം; തടയാനെത്തിയ ഭർത്താവിനെ ക്രൂരമായി മർദിച്ചു, അഞ്ച് പേർ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും തടയാനെത്തിയ ഭർത്താവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഇച്ചോട മണ്ഡലത്തിലെ കേശവപട്ടണം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് വസ്ത്രം കഴുകുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഗ്രാമവാസിയായ ഷെയ്ഖ് സലീം എത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി ബഹളം വച്ചതോടെ ഭർത്താവ് ഓടിയെത്തി തടയാൻ ശ്രമിച്ചു. ഇതോടെ സലീം ഭർത്താവുമായി തർക്കത്തിലായി. പിന്നാലെ ഷെയ്ഖ് […]
Read more

രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം

തിരുവനന്തപുരം: വയോജന സൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തി കേരളം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഓഫീസുകൾക്കും അർധസർക്കാർ സ്ഥാപനങ്ങൾക്കും വയോജന സൗഹൃദ ഓഫീസിനുള്ള പ്രത്യേക സർട്ടിഫിക്കേഷൻ നടപ്പാക്കുന്നത്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പദവി നൽകുക. വില്ലേജ്, താലൂക്ക് ഓഫീസുകൾ, ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച വയോജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന […]
Read more

പേരാമ്പ്രയിൽ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; നാല് പേർ പിടിയിൽ

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോഴിക്കോട് പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതിയാണ് പരാതിക്കാരി. ലഹരി വസ്തുക്കൾ നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബന്ധുവായ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് മറ്റ് പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു. […]
Read more

വടകര എംഡിഎംഎ കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാംപ്രതി ബിആർസി അധ്യാപിക കാവ്യ, നാലാംപ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് വടകര എൻഡിപിഎസ് കോടതി തള്ളിയത്. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽമോചിതയായി. വടകരയിലെ എംഡിഎംഎ വിൽപ്പനയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയാണെന്നാണ് പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix