യുഎൻ രക്ഷാസമിതി പരിഷ്കരണം വൈകിക്കാനാകില്ല; മോദിയുടെ നിലപാടിന് പിന്തുണയുമായി യുഎൻ
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അടിയന്തരമായി പരിഷ്കരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഐക്യരാഷ്ട്രസഭ. രക്ഷാസമിതി പരിഷ്കരണം ഇനിയും വൈകിക്കാനാകില്ലെന്ന മോദിയുടെ നിലപാടിനോട് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പൂർണമായി യോജിച്ചു. അഞ്ച് സ്ഥിരാംഗങ്ങൾ മാത്രമുള്ള നിലവിലെ രക്ഷാസമിതി ഘടന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഡുജാറിക് വ്യക്തമാക്കി. 1945ലെ ഘടന തുടരുന്നതിന് പകരം 2026ലെ ലോകക്രമത്തിന് അനുസൃതമായ മാറ്റങ്ങൾ യുഎന്നിലും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലും വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന 18-ാമത് […]
Read more