തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിക്കുന്ന തീരുമാനം ഉണ്ടായെങ്കിലും അതാര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ സർക്കാരിൽ ഇതുവരെ ധാരണ ആയില്ല. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇറങ്ങിയ വിജ്ഞാപനത്തിൽ വയോജനവകുപ്പിനെ കുറിച്ച് പറഞ്ഞിട്ടില്ല. വകുപ്പ് കൈകാര്യം ചെയ്യണമെന്ന ആഗ്രഹം മുഖ്യമന്ത്രി വി.ഡി സതീശന് ഉണ്ടെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ അഞ്ച് ഇന്ദിരാ ഗാരൻ്റികളിൽ രണ്ടെണ്ണം നടപ്പാക്കാൻ വേണ്ടി ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനമെടുത്തിരുന്നു. അതിലൊന്നായിരുന്നു വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ്. എന്നാൽ വകുപ്പ് വിഭജനം പൂർത്തിയായി മന്ത്രിമാരെല്ലാം ചുമതല ഏറ്റെടുത്ത്, എംഎൽഎമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വയോജന വകുപ്പ് ആർക്കാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.





