ലോക പ്രശസ്തമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ.(WWE) യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റെര്‍റ്റൈനെര്‍ ചത്താ പച്ചയുടെ പൂജ കഴിഞ്ഞു ചിത്രീകരണം ആരംഭിച്ചു. ‘ചത്ത പച്ച- റിങ് ഓഫ് റൗഡീസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്‌റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ അനന്തരവനായ അദ്വൈത്, ജീത്തു ജോസഫ്, രാജീവ് രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത് , വിശാഖ് നായര്‍, പൂജ മോഹന്‍ദാസ് എന്നിവരും വേഷമിടുന്നു.






