കോഴിക്കോട്: സൈബര്‍ വിദഗ്ധന്‍ പി വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിലിൽ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പതിനെട്ടര പവന്‍ ആഭരണമായിരുന്നു നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍പ്പൂട്ട് പൊളിച്ച് മുകള്‍നിലയിലെ അലമാരയില്‍ സൂക്ഷിചിരുന്ന ആഭരങ്ങളാണ് മോഷ്ടിച്ചത്. നെക്ലേസ്, മാല, വള, ബ്രെയിസ്ലെറ്റ്, കമ്മല്‍, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടിരുന്നു. ടൗണ്‍ ക്രൈം സ്‌ക്വാഡ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരുമാസത്തിന് ശേഷമാണ് പ്രതി വലയിലാവുന്നത്.




