ചെന്നൈ: ട്രാൻസ്ഫോർമർ അഴിമതി കേസിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിക്ക് തിരിച്ചടി. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടെൻഡർ ക്രമക്കേടിലൂടെ സംസ്ഥാന ഖജനാവിന് 397 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. അഴിമതി വിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കം സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
2021 മുതൽ 2023 വരെ സെന്തിൽ ബാലാജി വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ആരോപണവിധേയമായ ഇടപാടുകൾ നടന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ട് ആഴ്ചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.




