തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം അവധി. 27ന് പുറമെ 28 ന് കൂടിയാണ് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അവധി. കലണ്ടറിലെ അവധി 27നാണ്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ മെയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാൾ (ദുൽഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയുമാണെന്നാണ്് ഖാസിമാർ പ്രഖ്യാപിച്ചത്.
സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അൽ ബുഖാരി എന്നിവരും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ബലിപെരുന്നാൾ വ്യാഴാഴ്ചയാണെന്ന് അറിയിച്ചത്.






