തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനും വിദ്യാർത്ഥിക്കും പരിക്ക്. മലയിൻകീഴ് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്‌കൂട്ടറിലേക്കും തുടർന്ന് പാതയിലൂടെ നടന്നു വരികയായിരുന്ന വിദ്യാർത്ഥിയെയും ഇടിച്ചു.
പിന്നാലെ റോഡിൽ നിന്ന് മാറി സമീപത്തെ പുരയിടത്തില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചു. പരിക്കേറ്റ ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായി തകരുകയും ഇലക്ട്രിക് പോസ്റ്റും ഒടിയുകയും ചെയ്തു.




