കൊച്ചി: അനധികൃത സ്വത്തു സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിന് കോടതിയിൽ ഹാജരാകാൻ സമൻസ് .കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകാനാണ് സമൻസ് . കേസില്‍ നേരത്തെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ഇ.ഡി കേസിലാണ് സമൻസ്. ഈ കാലയളവിൽ കെ ബാബു തന്റെ വരുമാനത്തിന് അധികമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം, കെ.ബാബു ഇന്ന് കോടതിയിൽ ഹാജരായേക്കില്ല എന്നാണ് സൂചന. കേസിൽ വൈകാതെ വിചാരണ ആരംഭിച്ചേക്കും.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









