Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഎസ് വ്യോമസേനയുടെ ക്ലൗഡ് സംവിധാനത്തിൽ ഹാക്കിങ്; ഡിജിറ്റൽ സുരക്ഷയിൽ ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ:അമേരിക്കൻ വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനത്തിൽ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയതായി കണ്ടെത്തൽ. സംഭവത്തിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗവും അന്വേഷണം തുടങ്ങി. വാര്‍ത്ത പുറത്തെത്തിയതോടെ വ്യോമസേനയുടെ ‘ക്ലൗഡ് വൺ’ പ്ലാറ്റ്‌ഫോമിന് നേരെ ഭീഷണി ഉണ്ടായതായി സമ്മതിച്ചു. എന്നാൽ അവ മറികടന്നതായി അവകാശപ്പെട്ടു.
ലോകമെമ്പാടുമുള്ള വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്സ്, അറ്റകുറ്റപ്പണികള്‍,ആയുധങ്ങളുടെ വിവരങ്ങള്‍, ഉഗ്യോഗസ്ഥ വിന്യാസം എന്നിവ ഏകോപിപ്പിക്കുന്ന പ്രധാന പ്ലാറ്റ്ഫോമാണ് എയര്‍ ഫോഴ്സ് ക്ലൗഡ് വൺ.
നിര്‍മ്മിത ബുദ്ധിയിലെ മുന്നേറ്റങ്ങള്‍, യുഎസ് സര്‍ക്കാര്‍, പ്രതിരോധ സംവിധാനങ്ങളുടെ ദുര്‍ബലത കണ്ടെത്തി നുഴഞ്ഞു കയറ്റക്കാര്‍ക്ക് വഴി തുറക്കുന്നതായുള്ള ആശങ്ക തുടരുന്നതിനിടയിലാണ് പുതിയ വീഴ്ച പുറത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യമാവാം ഇത് സംഭവിച്ചത് എന്നാണ് വിലയിരുത്തുന്നത്.
വീണ്ടും പഴുതുകള്‍
തുടരുന്ന ആശങ്ക

സോഫ്റ്റ്‌വെയർ കോഡുകളിലെ വീഴ്ച കണ്ടെത്തി സുരക്ഷാ പഴുതുകള്‍ സൃഷ്ടിക്കുന്നതിൽ എഐ വലിയ ഭീഷണിയാണ് രാജ്യത്ത് ഉയര്‍ത്തുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷ, വൈദ്യുതി ശൃംഖല, ജലവിതരണ സംവിധാനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടുത്ത കാലത്തായി ഇത്തരം വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ടുകള്‍ പുറത്തു വന്നിരുന്നു. ഈ ആശങ്ക തുടരുന്നതിനിടയിലാണ് വ്യോമ സേനയുടെ തന്നെ അതീവ രഹസ്യ ക്ലൗഡിലും സംഭവിച്ച ദുര്‍ബലത പുറത്തെത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix