തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ സഹോദരങ്ങൾ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വിട്ടു. യുവാനിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണം. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികള്‍ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. യുവാനിനെ റോഡിൽ ഇട്ട് മർദിച്ചിരുന്നു. നെഞ്ചിലും മുഖത്തും ഇടിച്ചും കഴുത്തിലും നെഞ്ചിലും പല പ്രാവശ്യം ചവിട്ടിയുമാണ് കൊലപാതകം നടത്തിയത്. ചവിട്ടേറ്റാണ് സുമന്റെ വാരിയെല്ല് ഒടിഞ്ഞത്. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബാറിലെ സങ്കർഷത്തിൽ കൂടുതൽ പേരുണ്ടോ എന്നും പോലീസ് അന്വേഷിക്കുണ്ട്. പ്രതികളെ തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.




