Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊടും വേനലിൽ ഭക്ഷണത്തിലും വേണം ശ്രദ്ധ; ഇവയെല്ലാം കഴിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളം വറചട്ടിയിൽ വെന്തുരുകുകയാണ്. ഈ ചൂട് കാലത്ത് ഭക്ഷണത്തിലും ഒരുപാട് ശ്രദ്ധിക്കാനുണ്ട്. ചൂട് കുറക്കാൻ ചില ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതു വഴിയും ചിലവ ഒഴിവാക്കുന്നതുവഴിയും സാധിക്കും. ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങളെക്കുറിച്ച് നോക്കാം.

ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വെയിലത്തു നിന്ന് വന്ന ഉടൻ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ചൂടുകാലത്ത് കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം.

പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ചൂടുകാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നത് ദഹനത്തെ സഹായിക്കും.

പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. വെള്ളരി, കുമ്പളം, പടവലം, മത്തൻ, തക്കാളി എന്നിവയെല്ലാം നല്ലതാണ്.

നമ്മുടെ നാട്ടിൽ ധാരാളം പഴങ്ങളുണ്ടാകുന്ന കാലം കൂടിയാണ് വേനൽ. ചക്കയും മാങ്ങയും തുടങ്ങി നാട്ടിൽ കിട്ടുന്ന എന്ത് പഴവും പരമാവധി കഴിക്കണം. ഒപ്പം ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചുമെല്ലാം വേനൽചൂട് കുറക്കാൻ ശരീരത്തെ സഹായിക്കും.

തൈരും മോരും ചെറുനാരങ്ങാ വെളളവുമെല്ലാം ധാരാളമായി കുടിക്കാം. ചെറുനാരങ്ങാ വെള്ളം ഉപ്പിട്ടു കുടിക്കാം. വിയർപ്പിലൂടെ നഷ്ടമാകുന്ന സോഡിയം ക്ലോറൈഡ് പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളെ ശരീരത്തിലെത്തിക്കാൻ ഈ ഉപ്പിട്ട മോരുവെള്ളത്തിനും ചെറുനാരങ്ങാ വെള്ളത്തിനുമെല്ലാം സാധിക്കും.

മാംസാഹാരങ്ങളും ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതുമായ ഭക്ഷണവും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് രാത്രി. രാത്രി ഇത്തരം ഭക്ഷണം കഴിച്ചാൽ ദഹനത്തിന് കൂടുതൽ സമയം വേണ്ടി വരുമെന്നതിനാൽ ഉറക്കത്തെയും ഇത് ബാധിക്കാനിടയുണ്ട്. മാംസാഹാരം നിർബന്ധമുള്ളവർക്ക് മത്സ്യം ആണ് നല്ലത്.

Recent News

Advertisement
WhiteswanTV Footer