സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 23, 2025

Year : 2026

16കാരിയെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം തടവ്

കണ്ണൂര്‍: പതിനാറുകാരിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും. ഏറ്റുകുടുക്ക മഞ്ചപ്പറമ്പ് മാത്തില്‍ കയനി വീട്ടില്‍ സി.അക്ഷയ് ബാബുവിനെയാണ് (27) തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2023 ജൂലൈ മാസത്തില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിലൂടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും ചെയ്തതിരുന്നു.
Read more

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഷൊർണൂർ: കോൺ​ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിമായുമായ ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഷൊർണൂർ മുണ്ടമുക പാണ്ടിയാൽതൊടി ഉണ്ണികൃഷ്ണ(57)നാണ് പിടിയിലായത്. ഷൊർണൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉണ്ണികൃഷ്ണൻ എസ്ആർആർ ഉണ്ണി എന്ന അക്കൗണ്ടിലൂടെയാണ് പരാമർശം നടത്തിയത്. പൊലീസിന്റെ സൈബർ പട്രോളിങ് വിഭാഗമാണ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച സന്ദേശം കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read more

അഞ്ച് ദിവസം പൊതു അവധി; ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ദുൽഹജ്ജ് 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹജ്ജ് 9 മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി […]
Read more

പീഡന പരാതി: നാഗാലാൻഡിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കൊഹിമ: ലൈംഗിക പീഡനക്കേസിൽ പ്രതിയായ തുടർന്ന് നാഗാലാൻഡിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് നാഗാലാന്റിന്റെ ജോയിന്റ് സെക്രട്ടറി റെനി വിൽഫ്രഡിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. റെനി വിൽഫ്രണ്ടിനെതിരെ ഐഡിഎഎൻ ജീവനക്കാർ ഉന്നയിച്ച് ആരോപണം അന്വേഷിക്കാൻ ഏപ്രിലിൽ നാഗാലാൻഡ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് അദ്ദേഹത്തെ ഐഡിഎഎൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. റെനി നിരവധി വ്യക്തികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണമുണ്ട്. സംസ്ഥാന വനിതാ കമ്മീഷൻ […]
Read more

സഖറിയാസ് മാര്‍ അപ്രേമിന് വിലക്ക് ഏര്‍പ്പെടുത്തി എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അടൂര്‍ – കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അപ്രേമിന് വിലക്ക് ഏര്‍പ്പെടുത്തി എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ലഭിച്ച പരാതികള്‍ പരിഗണിക്കുവാന്‍ ചേര്‍ന്ന പ്രത്യേക സുന്നഹദോസിലാണ് തീരുമാനം. ഭദ്രാസന ഭരണത്തില്‍ നിന്നും സഭയുമായി ബന്ധപ്പെട്ട എല്ലാ ഭരണപരമായ കാര്യങ്ങളില്‍ നിന്നും, സെമിനാരിയിലെ ചുമതലകളില്‍ നിന്നും ഇനിയൊരു കല്‍പ്പന ഉണ്ടാകുന്നത് വരെ സഖറിയാസ് മാര്‍ അപ്രേമിനെ മാറ്റി നിര്‍ത്തുവാനാണ് തീരുമാനം. […]
Read more

പാക്കിസ്ഥാനിൽ ക്ഷയരോഗം ബാധിച്ച ആനകൾക്ക് മനുഷ്യമരുന്ന് നൽകാൻ ആരോഗ്യവിദഗ്ദർ

പാക്കിസ്ഥാനിൽ ആനകൾക്കിടയിൽ ക്ഷയരോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ക്ഷയരോഗം ബാധിച്ച ആനകൾക്ക് ഒരു ദിവസം കുറഞ്ഞത് 400 ഗുളികകൾ നൽകുന്ന ചികിത്സാരീതിയാണ് ഇപ്പോൾ പരീക്ഷിച്ചു വരുന്നത്. ഡോക്ടർമാരുടെയും മൃഗഡോക്ടർമാരുടെയും സംഘമാണ് പുതിയ ചികിത്സ രീതി വികസിപ്പിച്ചിരിക്കുന്നത്. ക്ഷയരോഗബാധിതരായ മനുഷ്യർക്ക് നൽകുന്ന മരുന്നു തന്നെയാണ് ആനകൾക്കും നൽകുന്നത്. എന്നാൽ, ഇതിൻറെ ഡോസിലും നൽകുന്ന രീതിയിലും വ്യത്യാസമുണ്ടെന്ന് മാത്രം. ആനകൾക്ക് കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ പ്രത്യേകിച്ച് മധുരപലഹാരങ്ങളിൽ ഒളിപ്പിച്ചു വെച്ചാണ് ഗുളികകൾ നൽകുന്നത്. കറാച്ചി സഫാരി പാർക്കിലെ ക്ഷയരോഗ ബാധിതരായ […]
Read more

കേരളത്തിലെ വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ

കേരളത്തിലെ വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ. ലിറ്ററിന് 360 രൂപയിലേക്കാണ് വെളിച്ചെണ്ണ വില എത്തിനിൽക്കുന്നത്. കേരളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിലവർധനവാണിത്. തേങ്ങയുടെ ലഭ്യതക്കുറവും, സപ്ലൈ കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ ലിറ്റർ വില 500 രൂപയിലേക്കെത്തുമെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിലെ മൊത്ത വിതരണ വില ചിലയിടങ്ങളിൽ കിലോയ്ക്ക് 300 രൂപയാണ്. കൊച്ചിയിലെ ചില പ്രദേശങ്ങളിൽ ഇത് 287 രൂപയും, തൃശ്ശൂരിൽ 297 രൂപയും, കോഴിക്കോട് 307 രൂപയുമാണ്. കഴിഞ്ഞ 10 ദിവസങ്ങളിൽ […]
Read more

ഏറ്റവും വേഗത്തിൽ 13,000 റൺസ് നേടുന്ന ലോകത്തെ ആദ്യ ബാറ്റർ; ജോ റൂട്ട്

നോട്ടിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. നോട്ടിങ്ഹാമില്‍ സിംബാബ്‌വെയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റിലെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റിലെ 153-ാം മത്സരത്തിലാണ് ജോ റൂട്ടിന്റെ നേട്ടം. 159 ടെസ്റ്റുകളിൽ നിന്നായി ഈ നേട്ടത്തിലെത്തിയ ​ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക് കാലിസിന്റെ റെക്കോർഡാണ് ജോ റൂട്ട് മറികടന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവഗേ […]
Read more

റീൽസ് തുടരണം; 50 ഓളം ഇടങ്ങളിൽ വിള്ളലുണ്ട്, റിയാസിനെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ദേശീയപാതയിൽ അൻപതോളം ഇടങ്ങളിൽ വിള്ളൽ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയപാത നിർമ്മാണവുമായി സംസ്ഥാന സർക്കാരിനെ യാതൊരു ബന്ധവുമില്ല എന്ന് ഇപ്പോൾ പറയുന്നു. കൂരിയാട് മാത്രമല്ല തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ പലയിടത്തും ദേശീയപാതയിൽ വിള്ളൽ വീണിട്ടുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റീൽസ് ഇടട്ടെ, അതൊക്കെ കേരളത്തിലെ ജനങ്ങൾ കാണട്ടെയെന്ന് സതീശൻ പറഞ്ഞു. നാണക്കേട് മറക്കാൻ വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലാരിവട്ടം പാലത്തിന് അപാകതയുണ്ടെന്ന് റിപ്പോർട്ടിന്റെ […]
Read more

ആശ്വാസം; യാത്രക്കാർക്ക് അധിക ബാഗേജ് ഓഫറുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്‍പ്രസ്

മസ്കറ്റ്: ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനിൽ നിന്നും കേരളത്തിലേക്ക് അടക്കം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാണ് ഈ ഓഫർ. അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് ആ​റു റി​യാ​ലും പ​ത്തു കി​ലോ​ക്ക് 12റി​യാ​ലും ന​ൽ​കി​യാ​ൽ മ​തി. നേരത്തെ ഇത് അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് 25 റി​യാ​ലും പ​ത്തു കി​ലോ​ക്ക് 50 റി​യാ​ലും ആയിരുന്നു. ഒക്ടോബര്‍ 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ബാഗേജ് നിരക്ക് ഓഫര്‍ ലഭ്യമാണ്. അതേസമയം ഇന്ത്യയില്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.