പാലക്കാട് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ ആദിവാസിയുവതി പ്രസവിച്ചു, കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് . ഇന്നലെ രാത്രിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട ബിന്ദുവിനെ ആംബുലന്‍സില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തുംമുന്‍പ് കുഞ്ഞ് മരിച്ചെന്ന് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read more

