സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: June 25, 2025

Year : 2026

2 ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്. മായയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാർ‍ഡിലെ അടുത്തുള്ള തോട്ടിൽ മൃതദേഹം പൊന്തിയ നിലയിൽ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്നങ്ങൾ മായക്കുണ്ടായിരുന്നതായി വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് […]
Read more

മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു: രണ്ട് പേര്‍ മരിച്ചു

ചെന്നൈ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു. മധുര സ്വദേശി പത്മനാഭന്‍ (60), മകള്‍ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗര്‍ഭിണിയായിരുന്നു. വളകാപ്പു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.. ചൊവ്വാഴ്ച പുലര്‍ച്ചെ, മധുരവോയല്‍-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങിയ കാര്‍ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാര്‍ ഡ്രൈവറും ചികിത്സയിലാണ്. ഇടിച്ച കാറിന്റെ […]
Read more

കോതമംഗലം പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

കോതമംഗലം: പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മണികണ്ഠൻച്ചാൽ സ്വദേശി രാധാകൃഷ്ണൻ (ബിജു) നെയാണ് കാണാതായത്. ഐഷാസ് ബസ് ജീവനക്കാരനാണ്. ഇന്ന്(ബുധൻ) രാവിലെ 6 മണിയോടെ ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ചപ്പാത്തിലൂടെ നടന്നു പോകുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. പ്രദേശത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. Content: A young man went missing after being swept away in Kothamangalam’s Pooyamkutty
Read more

കൊച്ചിയിൽ വീട്ടിൽ പ്രസവം; അസം സ്വദേശിനിയുടെ ഇരട്ടക്കുട്ടികൾ മരിച്ചു

കൊച്ചി: അസം സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെ പെരിങ്ങാല പോത്തനാംപറമ്പിലെ വീട്ടിലായിരുന്നു പ്രസവം. രണ്ടു ദിവസം മുൻപ് കണ്ണൂരിൽ നിന്നുവന്ന മജിത കാത്തുവാണു (25) വാടക വീട്ടിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. മാസം തികയാതെയായിരുന്നു പ്രസവം. സംഭവം അറിഞ്ഞ് ആശാവർക്കറായ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിക്കു ജീവൻ ഉണ്ടെന്നു കണ്ടതോടെ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്ര […]
Read more

ചോർന്നൊലിച്ച് ദില്ലി വന്ദേ ഭാരത്; പ്രതികരണവുമായി റെയിൽവെ

ന്യൂഡൽഹി: ഡൽഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. വരാണസി – ന്യൂ ദില്ലി വന്ദേഭാരത് ട്രെയിനിലാണ് എസി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്. ദർശിൽ മിശ്ര എന്ന യാത്രക്കാരൻ സംഭവം വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ‘വന്ദേഭാരത് ട്രെയിനിൽ എ സി പ്രവർത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി അത് പരിശോധിക്കണമെന്നും’ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്സിൽ കുറിച്ചു’. വീഡിയോ വെെറലായതോടെ […]
Read more

മില്‍മ പാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു: തിരുവനന്തപുരം മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം ചേരും

തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ.വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം ചേരും. മില്‍മ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാര്‍ മേഖലാ യൂണിയനും 28 ന് യോഗം ചേര്‍ന്ന് വില വര്‍ധനവ് ശിപാര്‍ശ ചെയ്യും.2022 ഡിസംബറിലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാല്‍ വില വര്‍ധിപ്പിക്കണമെന്ന് മില്‍മ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെയാണ് മില്‍മ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം […]
Read more

സന്തോഷ് ദയാനിധിയുടെ സം​ഗീതം; റാമിന്‍റെ ‘പറന്ത് പോ’യിലെ ഗാനം എത്തി

തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ നാടക്കിയിരുന്നത്. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സണ്‍ഫ്ളവര്‍ എന്ന ഒരു ​ഗാനം നേരത്തെ പുറത്തെത്തിയത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മദന്‍ ഗാര്‍ഗിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സന്തോഷ് ദയാനിധിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് […]
Read more

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

കണ്ണൂർ: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ ലേഖകൻ രാഗേഷ് കായലൂർ ( 51 ) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മട്ടന്നൂരിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. മൃതദേഹം കണ്ണൂർ ദേശാഭിമാനി ഓഫീസിലും, മട്ടന്നൂരിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാല് മണിക്ക് പൊറോറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരം. Content: Journalist dies while […]
Read more

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്.
Read more

എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫ് സർവീസ് പുനരാരംഭിച്ചു

മുംബൈ: എയർ ഇന്ത്യയും ഇൻഡിഗോയും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു. ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചതോടെയാണ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. ബുധനാഴ്ചയോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. അമേരിക്ക, കാനഡപോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എത്രയുംവേഗം പുനരാരംഭിക്കാനുള്ള നടപടിയുണ്ടാകുമെന്നും കമ്പനി എക്സിൽ കുറിച്ചു. ഗൾഫിലേക്കുള്ള സർവീസുകൾ സാധാരണ സമയക്രമത്തിലേക്കു വരുന്നതായി ഇൻഡിഗോ വ്യക്തമാക്കി. Content: Air India and IndiGo resume Gulf services
Read more

Recent News

Advertisement