സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 8, 2025

Year : 2026

ഭാര്യയെ കൊന്ന ഭർത്താവ് പൊലീസിന് കീഴടങ്ങി

ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുപ്പതുകാരന്‍ ഭര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. രാജേന്ദ്ര പാര്‍ക് കോളനിയിലെ താമസക്കാരനായ കേതന്‍ ആണ് ഭാര്യ ജ്യോതി (27) യെ കൊലപ്പെടുത്തിയത്. ജ്യോതി മകളെ തല്ലിയതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കേതന് ജെവാർ വിമാനത്താവളത്തിൽ കാർഗോ വിഭാഗത്തിലായിരുന്നു ജോലി. കേതനും ജ്യോതിയും വിവാഹിതരായിട്ട് ആറു വര്‍ഷം കഴിഞ്ഞു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതു൦. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. മകളെ ജ്യോതി അടിക്കുന്നത് കണ്ടപ്പോൾ കേതന്‍ […]
Read more

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: നാള ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല.കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്.ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

ലോക രാജ്യങ്ങൾക്ക് ആശ്വാസമേകുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ലോക രാജ്യങ്ങൾക്ക് ആശ്വാസമേകുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ച് ട്രംപ്. പകര തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടിയെന്നാണ് പ്രസിഡന്‍റ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. നാളെ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവ നടപടികളാണ് ട്രംപ് തത്കാലത്തേക്ക് നീട്ടിയത്. അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാൻ കൂടുതൽ സമയം നൽകുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. നിലവിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നിനായിരിക്കും പകര തീരുവ നടപ്പാകുക. അതേസമയം ജപ്പാൻ, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങൾക്ക് അധിക തീരുവ […]
Read more

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎമ്മിന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം. അനാവശ്യമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊതുജനാരോഗ്യത്തിന്റെ മികവിനെ വിലകുറച്ചുകാണുന്ന താരത്തിലുള്ളതും അതുപോലെ സംശയം ജനിപ്പിക്കുന്ന തരത്തിലുമുള്ള പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നുവെന്ന് പാർട്ടി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തൽ. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ […]
Read more

ടെക്‌സസിലെ മിന്നല്‍ പ്രളയം: മരണം 100 കടന്നു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

വാഷിങ്ടന്‍: ടെക്‌സസിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. വേനല്‍ക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുള്‍പ്പെടെ 28 കുട്ടികളും മരിച്ചവരില്‍പെടുന്നു. 10 കുട്ടികളുള്‍പ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെര്‍ കൗണ്ടിയില്‍ മാത്രം 84 പേര്‍ മരിച്ചു. ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന . വീണ്ടും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രളയബാധിത മേഖലയില്‍ നിന്ന് ഇതുവരെ […]
Read more

യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം ഹരിദ്വാറിൽ

ഹരിദ്വാർ: ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിദ്വാറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. നാല് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരും ദീർഘകാലമായി ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. ഉത്തർപ്രദേശിലെ സിതാപൂർ സ്വദേശികളായ ഇവർ ഹരിദ്വാറിൽ ജോലി സ്ഥലത്തിനടുത്താണ് താമസിച്ചിരുന്നത്. പ്രദീപ് പാൽ (28) എന്ന യുവാവാണ് 22കാരിയായ ഹൻസിക യാദവിനെ ഹരിദ്വാറിലെ സിദ്കുൽ എന്ന് സ്ഥലത്തുവെച്ച് തിങ്കളാഴ്ച ഉച്ചയോടെ കഴുത്തറുത്ത് കൊലപ്പെടുത്തിത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ചില […]
Read more

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ രോഹിത് ആണ് ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതിൽ ദൈവത്തിന് കത്തെഴുതിവെച്ച് ആത്മഹത്യ ചെയ്തത്. യുവാവ് ബിഎഡിന് പഠിക്കുകയായിരുന്നു രോഹിത്. ഡോക്ടറാവണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹമെന്നും അത് നേടാന്‍ കഴിഞ്ഞില്ലെന്ന വേദനയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു. ജീവിതം ആഗ്രഹിച്ചതുപോലെ പോകാത്തതില്‍ യുവാവ് നിരാശനായിരുന്നെന്നും കുടുംബാഗംങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Read more

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ. 33 ചിത്രങ്ങളിൽ നിന്നും 14.5 ബില്യൺ ഡോളറാണ് സ്കാർലറ്റ് ജൊഹാൻസൺ സമ്പാദിച്ചത്. അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ റോബർട്ട് ഡൗണി ജൂനിയർ, സാമുവൽ എൽ ജാക്ക്സൺ എന്നീ സൂപ്പർതാരങ്ങളെ മറികടന്നാണ് സ്കാർലറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 44 ചിത്രങ്ങളിൽ നിന്നും 14.3 ബില്യൺ ഡോളറായിരുന്നു റോബർട്ട് ഡൗണി ജൂനിയർ നേടിയത്. ഇരുവർക്കും തൊട്ടു പിറകെയുള്ളത് സാമുവൽ എൽ ജാക്‌സൺ, സോ സൽഡാന, ക്രിസ് പ്രാറ്റ്, ടോം ക്രൂസ്, വിൻ […]
Read more

എഫ് 35 ബി വിമാനം ഹാങ്ങറില്‍; അറ്റകുറ്റപ്പണി തുടങ്ങി

തിരുവനന്തപുരം: സാങ്കേതിക തകരാര്‍ മൂലം മൂന്നാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി. ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. വിമാനത്തിന്റെ നിര്‍മാതാക്കളായ യുഎസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടിഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി […]
Read more

അഹമ്മദാബാദ് ദുരന്തം: ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ നൽകാമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. നിലപാട് പാർലമെൻ്ററി സമിതികളെ ഇന്നറിയിക്കും. ബ്ലാക്ക് ബോക്സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ലാബിൽ പരിശോധന തുടരുകയാണ്. സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ ഹാജരാകും. വിമാന കമ്പനി പ്രതിനിധികളെ നാളെ കേൾക്കുമെന്നും അറിയിപ്പ്. എയർ ഇന്ത്യ, ബോയിംഗ് പ്രതിനിധികൾ നാളെ സമിതികൾക്ക് മുൻപിൽ ഹാജരാകണം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ട്രാൻസ്പോർട്ട് സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് അഹമ്മദാബാദ് […]
Read more

Recent News

Advertisement