സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 28, 2025

Year : 2026

നാല് വർഷത്തിൽ 4 മയക്കുമരുന്ന് കേസ്; മയക്കുമരുന്ന് കച്ചവടക്കാരന്‍

തൃശൂര്‍: മയക്കുമരുന്ന് കച്ചവടക്കാരന്‍ നിഷ്താഫിറിനെ ഒരു വര്‍ഷത്തേക്ക് തടങ്കലിലാക്കി. പടാക്കുളം സ്വദേശിയായ നിഷ്താഫിര്‍ 2021 മുതല്‍ 2025 വരെ നാല് മയക്കുമരുന്ന് – ലഹരിക്കേസുകളില്‍ പ്രതിയായി ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ പൊലീസ് നിഫ്താഫിറിനെ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടങ്കലിലാക്കാനായി കൊണ്ടുപോയി. നിഫ്താഫിര്‍ 2021ല്‍ കൊടുങ്ങല്ലൂര്‍ പൊലീസ് […]
Read more

ജമ്മു കശ്‌മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. സുരക്ഷാ സേന മേഖലയിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. വലിയ ആയുധ ശേഖരവുമായാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. അഞ്ചോളം ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം സംശയിക്കുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയായതോടെ ഇന്ത്യൻ സൈന്യം തെരച്ചിൽ നടത്തി 2 ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഈ മാസം ആദ്യം നടന്ന ഓപ്പറേഷൻ അഖലിൽ […]
Read more

തീ പാറിച്ച് മമ്മൂട്ടി; കളങ്കാവല്‍ ടീസര്‍ പുറത്ത്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കളങ്കാവൽ. ഒരു ക്രൈം ഡ്രാമയായിട്ടാണ് മമ്മുട്ടി ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ കളങ്കാവലിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിസ്‍യമിപ്പിക്കുന്ന പ്രകടനമായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ നടത്തുകയെന്ന് ടീസര്‍ സൂചന നല്‍കുന്നു. ഇന്ന് ആഗോള റിലീസായി എത്തുന്ന “ലോക” എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളിൽ “കളങ്കാവൽ” ടീസർ പ്രദർശിപ്പിക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. […]
Read more

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. നബീൽ നിസാം എന്ന ഒമ്പതാം ക്ലാസുകാരൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞെത്തി പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഏഴംഗ സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നബീലിനായി രണ്ട് ദിവസമായി ഫയർഫോഴ്‌സിന്റെയും […]
Read more

തോട്ടുമുക്കത്ത് പെരുമഴയിൽ വീട് തകര്‍ന്നു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് ബുധനാഴ്ച പെയ്ത ശക്തമായ മഴയില്‍ വീട് തകര്‍ന്നു. ഇവിടെ തനിച്ച് താമസിച്ചിരുന്ന വയോധിക തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മ(72)യുടെ വീടാണ് തകര്‍ന്നത്. അടുക്കളയില്‍ പാചകം പൂര്‍ത്തിയായ ശേഷം പ്രാര്‍ത്ഥിക്കുന്നതിനായി വീടിന്‍റെ മുൻവശത്തെ വരാന്തയിൽ വന്നിരുന്നതായിരുന്നു മറിയാമ്മ. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തൊട്ടുപിന്നിൽ മേല്‍ക്കൂരയൊന്നാകെ പൊട്ടിവീഴുന്നതാണ് കണ്ടത്. ഉടന്‍ തന്നെ മുറ്റത്തേക്ക് ചാടിയതിനാലാണ് മറിയാമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സമീപത്തെ വീട്ടില്‍ കല്ല്യാണം നടക്കുന്നതിനാല്‍ നാട്ടുകാരെല്ലാം അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് […]
Read more

‘സുഖമാണോ? സുഖമാണ്!’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ചിത്രമാണ് ‘സുഖമാണോ? സുഖമാണ്!’. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിരിക്കുകയാണ്. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യൽ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ദേവികാ സഞ്ജയും മാത്യു […]
Read more

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഒടുവിൽ ഇടപെട്ട് ജില്ലാ മെഡിക്കൽ ഓഫീസര്‍. വിഷയത്തിൽ ജനറൽ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. അതേസമയം, ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി പണവും നൽകിയെന്ന് സുമയ്യയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടര്‍ തന്നെ പണം അയച്ചു നൽകിയതിന്‍റെ സ്ക്രീൻ ഷോട്ടും മാധ്യമങ്ങൾക്ക് ലഭിച്ചു. ഇതിനിടെ, ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. രോ​ഗിയുടെ […]
Read more

സി. സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ

ന്യൂഡൽഹി: സി. സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. സാമൂഹിക സേവനം എന്ന വിഭാഗത്തിൽ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലായെന്നാണ് ഹർജിയിലെ വാദം. അഭിഭാഷകൻ സുഭാഷ് തീക്കാടൻ ആണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സി സദാനന്ദന്റെ യോ​ഗ്യത ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്.
Read more

ഓണാഘോഷം അതിരുവിട്ടു; അപകടകരമായ യാത്രയുമായി വിദ്യാര്‍ഥികള്‍

മൂവാറ്റുപുഴ: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വാഹനങ്ങളില്‍ അപകടകരമായ യാത്രയുമായി വിദ്യാര്‍ഥികള്‍. മുവാറ്റുപുഴ ഇലാഹിയ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് വാഹനത്തില്‍ അപകടകരമായി യാത്ര ചെയ്തത്. കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കും എടുത്തായിരുന്നു വിദ്യാര്‍ഥികളുടെ ഓണാഘോഷം. ഈ ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെയായിരുന്നു വിദ്യാര്‍ഥികളുടെ സാഹസയാത്ര. മുന്നിലും പിന്നിലുമായി പോകുന്ന വാഹനങ്ങളുടെയും ഡോറുകളിലും മറ്റും വിദ്യാര്‍ഥികള്‍ ഇരിക്കുന്നതുമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. വിവാഹം, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ബസുകള്‍ വാടകയ്ക്ക് എടുക്കാൻ സാധിക്കും. എന്നാല്‍, ഒരു കോളെജിന്റെ […]
Read more

കൂത്താട്ടുകുളം നഗരസഭയിൽ നാളെ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്; സിപിഎം വിമത കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥി

കൊച്ചി: അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ്. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവാണ് യു ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി. കഴിഞ്ഞ മാസം നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയിൽ എൽ ഡി എഫിന് ഭരണം നഷ്ടമായത്. അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് എൽ ഡി എഫ് വിട്ടുനിന്നിരുന്നു. എന്നാൽ 13 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെ എൽ ഡി എഫിന് […]
Read more

Recent News

Advertisement