സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 7, 2025

Year : 2026

കാര്യവട്ടത്ത് യുവാവിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ അച്ഛൻ വെട്ടിക്കൊന്നു. ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉല്ലാസിന്റെ പിതാവ് ഉണ്ണികൃഷ്ണൻ നായരെ (58) പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഉല്ലാസിന്റെ മൃതദേഹം കിടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ ഉണ്ടായ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടര്‍ന്ന് അമ്മ ഉഷ […]
Read more

‘പ്രണയ നായകനായി മാത്യു തോമസ്’; നെല്ലിക്കാംപൊയിൽ പ്രണയ ഗാനം പുറത്ത്

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുത്തൻ ഗാനം പുറത്ത്. “കാതൽ പൊന്മാൻ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്. നേഹ എസ് നായർ, വിഷ്ണു വിജയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. പ്രണയം തുളുമ്പുന്ന ഒരു […]
Read more

പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിക്കും

കൊല്ലം: കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം ഒരുക്കിയ സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കും. വിഷയത്തിൽ നാളെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Read more

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ് 2025 സെപ്റ്റംബർ 19 നാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് […]
Read more

സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യം ലഭിക്കില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ്, ട്രാൻസ്പോർട്ട് വകുപ്പ് എന്നിവരാണ് യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടത്. അപകടം പറ്റിയവരെ ആംബുലസ് ഡ്രൈവർമാർ സർക്കാർ ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി കമ്മീഷൻ കൈപ്പറ്റുന്നതായി പരാതികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. രോഗികളുടെയോ ബന്ധുക്കളുടെയോ ആഗ്രഹപ്രകാരമല്ല […]
Read more

തലസ്ഥാനത്തെ ആകാശവിസ്മയത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് കാണികള്‍ക്ക് കാഴ്ചകളുടെ ദൃശ്യാനുഭവം സമ്മാനിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കിയ ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് സമാപനം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് 250 അടി മുകളില്‍ രാത്രി 8.45 മുതല്‍ 9.15 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് സമാപിക്കും. സ്റ്റേഡിയത്തിന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ആകാശത്ത് വിരിഞ്ഞ നയനമനോഹര കാഴ്ചകള്‍ വിനോദസഞ്ചാരികള്‍ക്കും ഓണം ആഘോഷിക്കാന്‍ നഗരത്തിലെത്തിയ ആയിരക്കണക്കിന് പൊതുജനങ്ങള്‍ക്കും ഒരുപോലെ ആസ്വാദ്യകരമായി. എല്‍ഇഡി ലൈറ്റുകളാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകളാണ് […]
Read more

‘എല്ലാവർക്കും നന്ദി… സ്‌നേഹം’; പിറന്നാൾ ദിനത്തിൽ കുറിപ്പുമായി മമ്മൂട്ടി

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലും പുറത്തുമുള്ള ചലച്ചിത്ര പ്രേമികളെല്ലാം ഇന്ന് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും കുത്തൊഴുക്കാണ്. ഇതിനിടെ മമ്മൂട്ടിയുടേതായി വന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയതോതില്‍ ശ്രദ്ധേയമായിയിരുന്നു. തന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്. കടലിന്റെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇത് പോസ്റ്റ് ചെയ്തത്. ‘എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും; സര്‍വശക്തനും’ -ഇതാണ് ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം […]
Read more

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരേ കരിങ്കൊടി പ്രതിഷേധശ്രമം; യൂത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: ഉള്ള്യേരിയില്‍ പെട്രോള്‍പമ്പ് ഉദ്ഘാടനത്തിനെത്തുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാസ് മാമ്പൊയില്‍, റെനി മുണ്ടോത്ത്, ഷമീന്‍ പുളിക്കൂല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read more

തമിഴ്‌ സിനിമാഗാന രചയിതാവ് പൂവൈ സെങ്കുട്ടുവന്‍ അന്തരിച്ചു

ചെന്നൈ: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പൂവൈ സെങ്കുട്ടുവന്‍ (90) അന്തരിച്ചു. ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.1967 മുതല്‍ ഗാനരചനാ രംഗത്തുണ്ട്. ആയിരത്തിലധികം സിനിമാഗാനങ്ങളും 5000-ത്തിലേറെ ഭക്തിഗാനങ്ങളും രചിച്ചു. നൃത്തനാടകം, ടെലിവിഷന്‍ പരമ്പര, റേഡിയോ പരിപാടികള്‍ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനരചന നിര്‍വഹിച്ചിരുന്നു. എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. ശിവഗംഗ ജില്ലയിലെ കിഴപ്പൂങ്കുടി സ്വദേശിയാണ്. ഭാര്യ ഗാന്ധിമതി നേരത്തെ മരിച്ചു. പൂവൈ ദയാനിധി, […]
Read more

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യ നില ആക്ടീവ ഗുരുതരം. മലപ്പുറം സ്വദേശികളായ രണ്ടുപേരാണ്രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
Read more

Recent News

Advertisement