സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 28, 2025

Year : 2026

കേരളത്തിലെ ബാറുകളിൽ 127.46 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇൻറലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെൻറ് വിഭാഗങ്ങൾ അറിയിച്ചു. “ഓപ്പറേഷൻ പ്രാൻസിംഗ് പോണി” എന്ന കോഡ്നാമത്തിൽ സെപ്റ്റംബർ 25-ന് വൈകിട്ട് 4.30 മുതൽ 26-ന് പുലർച്ചെ വരെ നടത്തിയ പരിശോധനയിൽ 45 ബാർ ഹോട്ടലുകളിലാണ് നടപടി സ്വീകരിച്ചത്. 127.46 കോടി രൂപയുടെ വിറ്റുവരവ് രേഖകളിൽ നിന്ന് മറച്ചു വച്ചത്, അതിലൂടെ 12 കോടി രൂപയുടെ നികുതി വെട്ടിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ […]
Read more

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധമാക്കും; കരടുവിജ്ഞാപനം പുറത്തിറക്കി

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2026 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ സ്വകാര്യ, വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം (AVAS) ഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. നിലവിലുള്ള മോഡലുകളിൽ അടുത്ത വർഷം ഒക്ടോബറിനകം എ വി എ എസ് ഘടിപ്പിക്കണം. ശബ്ദമില്ലാതെ വരുന്ന ഇലക്ട്രിക് വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നതിനാൽ, കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ വി എ എസ് ഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. […]
Read more

ശബരിമലയിൽ നിന്ന് കാണാതായ സ്വർണ പീഠം കണ്ടെത്തി

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശില്പങ്ങളുടെ ഭാഗമായ സ്വർണ പീഠം കണ്ടെത്തിയതായി ദേവസ്വം വിജിലൻസ്. ദേവസ്വം ബോർഡിന് പരാതി നൽകിയ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മൂന്നു പവൻ സ്വർണത്തിൽ നിർമ്മിച്ച പീഠം കണ്ടെത്തിയത്. പീഠം സ്ട്രോംഗ് റൂമിലേക്ക് മാറ്റിയ ശേഷം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അന്വേഷണത്തിൽ നൂതന മുന്നേറ്റം ഉണ്ടായത്. ദ്വാരപാലക ശില്പങ്ങൾക്ക് ശേഷം വേറൊരു പീഠം കൂടി നിർമിച്ച് നൽകിയതായിരുന്നുവെന്ന് പോറ്റി […]
Read more

പാലക്കാട് കാണാതായ വൃദ്ധ വീടിന് സമീപത്തെ ചെക്ക് ഡാമില്‍ മരിച്ച നിലയില്‍

പാലക്കാട്: കാണാതായ വൃദ്ധയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് തെക്കേപ്പറ്റ കൊട്ടാരശ്ശേരി ആയിഷയെ (85) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപത്തെ തോട്ടിലെ പാറപ്പള്ളി ചെക്ക് ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ആണ് ഇവരെ കാണാതായത്. പിന്നീട് വീട്ടുകാരും പരിസരവാസികളും സമീപത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ ഉപയോഗിച്ചിരുന്ന തോര്‍ത്ത് വീടിനു സമീപത്തെ തോടിന്റെ കരയില്‍ കണ്ടതിനെ തുടര്‍ന്ന് വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് ഇന്ന് 11:30ഓടെ സമീപത്തെ ചെക്ക് […]
Read more

എൻഎസ്എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ല: കെ സി വേണു ഗോപാൽ

ന്യൂഡൽഹി: കോൺഗ്രസിന് സമുദായ സംഘടനകളോടുള്ള ബഹുമാനം എന്നും നിലനില്ക്കുമെന്നും, എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്നും എംപി കെ. സി. വേണുഗോപാൽ പറഞ്ഞു. “സമുദായ സംഘടനകൾക്ക് അവരുടെ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ കോൺഗ്രസ് ബഹുമാനിക്കുന്നു. പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യം ഇല്ല,” എന്നും വേണുഗോപാൽ വ്യക്തമാക്കി. സമുദായ സംഘടനകളെ ഉപയോഗിച്ച് ബിജെപി അനുകൂലത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് ഛത്തീസ്ഗഢ് പോലെയുള്ള സംസ്ഥാനങ്ങളിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഒറ്റ പകുതിയിൽ ഒപ്പം നിൽക്കും, പിന്നെ അതേ സംഘടനകളെ വിമർശിക്കും – ഈ […]
Read more

രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ വേട്ടയാടുന്നു: അടൂര്‍ പ്രകാശ്

കോട്ടയം: സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട അഴിമതി കേസിൽ വിജിലൻസ് കോടതി വെറുതെവിട്ടിട്ടും, കേസിന്റെ പേരിൽ സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പറഞ്ഞു. “രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായാണ് സർക്കാർ വീണ്ടും കേസിനെ ഉയർത്തിപ്പിടിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഈ കേസ് പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു. 475 ദിവസങ്ങൾ വൈകിയ ശേഷം സർക്കാർ നൽകിയ അപ്പീൽ കേരള ഹൈക്കോടതി സ്വീകരിച്ചതിനെതിരെ, അടൂർ പ്രകാശ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിൽ സർക്കാരിന് കൃത്യമായ […]
Read more

ഭക്തി സാന്ദ്രമായി ‘കാന്താര ചാപ്റ്റർ 1’ ​ഗാനം; ബുക്കിം​ഗ് ആരംഭിച്ചു

തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന കാന്താര ചാപ്റ്റർ 1 സിനിമയുടെ ​ഗാനം റിലീസ് ചെയ്തു. ബ്രഹ്മകലാഷ എന്ന ​ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത് ഹരിശങ്കർ ആണ്. സന്തോഷ് വർമ വരികൾ എഴുതിയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. ​പരമശിവനെ പാടിപ്പുകഴ്ത്തുന്ന ഈ ​ഗാനം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കാന്താര ചാപ്റ്റർ 1ന്റെ നോര്‍ത്ത് ഇന്ത്യന്‍ ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തും. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കന്നഡ, […]
Read more

മുഖ്യമന്ത്രി രാജ്ഭവനില്‍: രാജഹംസി’ന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക രാജഹംസിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകാശന പരിപാടിക്കിടെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് ചടങ്ങില്‍ പരസ്യമാക്കി മുഖ്യമന്ത്രി. നീണ്ട സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിനിടെയാണ് രാജഹംസിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്നതിനായി മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ചുകൊണ്ടുള്ള ലേഖനത്തോടാണ് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്. രാജഹംസിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നിര്‍വ്വഹിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രകാശന ചടങ്ങില്‍ ഭാരതാംബ […]
Read more

‘ശബരിമലയ്ക്ക് ഒരു കുഴപ്പമുണ്ട്, എന്തുചെയ്താലും വിവാദം’: ദേവസ്വം പ്രസിഡന്‍റ്

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് എന്ത് പ്രവർത്തനമാക്കിയാലും വിവാദമാകുന്ന സാഹചര്യമാണെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുമ്പോൾ ഒരു രൂപ പോലും അഴിമതി നടത്തിയിട്ടില്ലെന്നും പി. എസ്. പ്രശാന്ത് വ്യക്തമാക്കി. “ഒരു കട്ടൻചായ പോലും ഏറ്റെടുത്തിട്ടില്ല എന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് സമുദായ നേതാക്കൾക്ക് എനിക്ക് പിന്തുണ നൽകാൻ കഴിയുന്നത്,” പ്രശാന്ത് പറഞ്ഞു. ശബരിമല ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന ഉറവിടം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിൽ നിന്നു ഏകദേശം 600 കോടി രൂപയുടെ […]
Read more

ആഡംബര കാറിൽ ലഹരികടത്താൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം ജില്ലയിലെ കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായി. പിടിയിലായത് ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്‌ലാം, സാഹിൽ മണ്ഡൽ, അബ്ദുൽ കുദ്ദൂസ് എന്നിവരാണ്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഓഡിഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയത്. അതിനായി വാടകയ്ക്കെടുത്ത ആഡംബര കാറിൽ വ്യാജ കേരള റജിസ്ട്രേഷൻ പ്ലേറ്റ് സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ […]
Read more

Recent News

Advertisement