‘ദൃശ്യം ടേബിൾ ട്രിലജി’; ചർച്ചയായി ജീത്തു ജോസഫിന്റെ പോസ്റ്റ്
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തറിങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദൃശ്യം 3’. തൊടുപുഴയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ചിത്രത്തിൽ ജോർജ്കുട്ടിയായി വീണ്ടും മോഹൻലാൽ എത്തുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ സിനിമയിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ജോർജ്കുട്ടിയും കുടുംബവും വീട്ടിലെ ഡൈനിങ് ടേബിളിലിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെയും ചിത്രങ്ങളുടെ കൂടെയാണ് പുതിയത് […]
Read more

