സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 30, 2025

Year : 2026

ശബരിമല ശിൽപ വിവാദം; അന്വേഷണം ഊർജിതമാക്കാൻ ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ അന്വേഷണം ഊർജിതമാക്കാൻ ദേവസ്വം വിജിലൻസ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തതയുണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
Read more

നൊസ്റ്റു അടിപ്പിച്ച് വിനീതിന്റെ ‘കാക്കേ കാക്കേ കൂടെവിടെ’; ‘അങ്കം അട്ടഹാസം’ ഗാനം പുറത്ത്

സുജിത് എസ് നായര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാർ വാസുദേവ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ദീപക് നന്നാട്ടുകാവ് ആണ്. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് […]
Read more

മേരികോമിന്റെ വീട്ടില്‍ മോഷണം; മൂന്ന് പേര്‍ പിടിയില്‍

മ്യാന്‍മാര്‍: പ്രശസ്ത ബോക്‌സിങ് താരം മേരികോമിന്റെ ഫരീദാബാദിലെ വീട്ടില്‍ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് മൂന്ന് ടിവികള്‍, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാന്‍ ഗ്ലാസുകള്‍, നിരവധി ജോഡി ബ്രാന്‍ഡഡ് ഷൂകള്‍ എന്നിവയാണ് മോഷ്ടണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പൊലീസ് അറിയിച്ചു. ശനിയാഴ്ച അയല്‍വാസി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ […]
Read more

ഇന്തോനേഷ്യയിൽ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒരു മരണം, 90 ഓളം പേർക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. 65 ഓളം കുട്ടികള്‍ കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തൊണ്ണൂറിലേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കിഴക്കന്‍ ജാവ നഗരമായ സിദോര്‍ജോയിലെ അല്‍ ഖോസിനി ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലാണ് അപകടമുണ്ടായത്. വലിയ കോണ്‍ക്രീറ്റ് സ്ലാബുകളും മറ്റവശിഷ്ടങ്ങളും നീക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വലിയ ഉപകരണം ലഭ്യമാണെങ്കിലും അതിന്റെ ഉപയോഗം കൂടുതല്‍ കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കാമെന്ന ആശങ്കയുള്ളതിനാലാണ് ഉപയോഗിക്കാത്തതെന്ന് രക്ഷാദൗത്യസേനാംഗം […]
Read more

റൊമാന്റിക് കോമഡി ചിത്രം ശുക്രൻ; ചിത്രീകരണം പൂർത്തിയായി

റൊമാന്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പായ്ക്കപ്പ് ആയി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. ജീസിനിമാസ്, എസ്.കെ.ജി.ഫിലിംസ്, നിൽ സിനിമാസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ – ജീമോൻ ജോർജ്, ഷാജി.കെ. ജോർജ്, നീൽസിനിമാസ് എന്നിവരാണ്. ഷിജു ടോം, ഗിരീഷ് പാലമൂട്ടിൽ, ദിലീപ് റഹ്‍മാൻ , സഞ്ജു നെടുംകുന്നേൽ […]
Read more

സൗദി-ചൈന പങ്കാളിത്തം ശക്തം; 1.7 ബില്യൺ ഡോളറിന്റെ 42 നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയും ചൈനയും 1.7 ബില്യൺ ഡോളറിന്റെ 42 നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. ബീജിംഗിൽ നടന്ന സൗദി-ചൈനീസ് ബിസിനസ് ഫോറത്തിൽ ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഏകദേശം 200 കമ്പനികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കരാറുകൾ ഒപ്പുവെച്ചു. ഈ ചടങ്ങിൽ സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പങ്കെടുത്തു. നൂതന വ്യവസായങ്ങൾ, സ്മാർട്ട് വാഹനങ്ങൾ, ഊർജ്ജ പരിഹാരങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നീ കരാറുകളിലുൾപ്പെടും. 2006-ൽ സ്ഥാപിതമായ സൗദി-ചൈനീസ് ബിസിനസ് കൗൺസിൽ, ഇരു […]
Read more

എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ട് കൂടിക്കാഴ്ച നടത്തി തിരുവഞ്ചൂർ രാധാകൃഷണൻ

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്‍റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാരൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ് […]
Read more

മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് ‘ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല. ലാല്‍ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാല്‍ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ […]
Read more

സ്വർണവില റെക്കോർഡ്; രണ്ട് മാസത്തിൽ പവന് 12,440 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 1,080 രൂപ വർദ്ധിച്ച് ചരിത്രത്തിലെ ആദ്യമായി ഒരു പവന് 86,000 രൂപ കടന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 86,760 രൂപ ആയി. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസുകൾ ഉൾപ്പെടുത്തിയാൽ ഒരു പവൻ ആഭരണത്തിന് 94,000 രൂപ കൈമാറേണ്ടിവരും. ഒരു ഗ്രാം സ്വർണത്തിന് 22 കാരറ്റ് – 10,845 രൂപ, 18 കാരറ്റ് – 8,925 രൂപ, 14 കാരറ്റ് – 6,935 രൂപ, […]
Read more

ഭീകര പ്രവർത്തനം നടത്തിയ നാല് പേർ പിടിയിൽ

ലഖ്‌നൗ: ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് പേർ ഉത്തരപ്രദേശിൽ അറസ്റ്റിൽ. അക്‌മൽ, സഫീൽ, മൊഹമ്മദ് തൗസീഫ്, കാസിം എന്നിവരാണ് പിടിയിലായത്. ഇവർ വിവിധ മേഖലകളിൽ താമസിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് ആസൂത്രണം ചെയ്തതായി ഉത്തരപ്രദേശ് ഭീകര വിരുദ്ധ സേന എടിഎസ് അറിയിച്ചു. അറസ്റ്റിലായവർ പാക് ഭീകര സംഘടനകളാൽ സ്വാധീനിതരായവരാണ്. സോഷ്യൽ മീഡിയ ഉപയോഗിച്ച് ആളുകളെ പ്രകോപിപ്പിക്കുകയും, ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. കൂടാതെ, മുസ്ലീം മാത്രമല്ലാത്ത മത നേതാക്കളെ വധിക്കാൻ ഇവരുടെ ലക്ഷ്യമുണ്ടായിരുന്നു എന്നും എടിഎസ് അറിയിച്ചു. നാല് […]
Read more

Recent News

Advertisement