സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 6, 2025

Year : 2026

മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യ സന്ദർശിക്കുന്നു

റിയാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതൽ 19 വരെ സൗദി അറേബ്യയിൽ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന ‘മലയാളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികൾ. മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ […]
Read more

ലോറിയിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം; സംഭവം ആറ്റിങ്ങലിൽ

തിരുവനന്തപുരം: മകനെ ട്യൂഷൻ ക്ലാസ്സിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറിൽ ലോറിയിടിച്ച് അമ്മക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറുമണിയോടെയാണ് ആറ്റിങ്ങൽ തോട്ടയ്‌ക്കാട് പാലത്തിന് സമീപം അപകടം നടന്നത്. തോട്ടയ്‌ക്കാട് സ്വദേശിനി മീന ആണ് മരിച്ചത്. ഒപ്പം ഉണ്ടായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യുവിന് പരിക്കേറ്റു. യു-ടേൺ എടുക്കുന്നതിനിടെ വരികയായിരുന്ന ലോറി കാറിൽ ഇടിച്ചാണ് അപകടം. അഭിമന്യുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കഴിഞ്ഞ മാസവും വലിയ വാഹനാപകടം നടന്നിരുന്നു, പക്ഷേ അതിൽ ജീവഹാനിയുണ്ടായിരുന്നില്ല. തോട്ടയ്‌ക്കാട് പാലം സമീപമുള്ള […]
Read more

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 6 പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 6 പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരിൽ 2 സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണ്. ​ഗുരുതര രോ​ഗാവസ്ഥയുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്.
Read more

മൈം നിര്‍ത്തിവെപ്പിച്ച സംഭവം; ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാസർകോട്: കുമ്പള ജിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ പലസ്തീൻ ഐക്യദാർഡ്യ മൈം നിർത്തിവെച്ച സംഭവത്തിൽ ഡിഡിഇ (പൊതുവിദ്യാഭ്യാസ ഡയറക്ടർ) റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ, കലോത്സവ മാനുവലിന് വിരുദ്ധമായി മൈം അവതരിപ്പിച്ചതായി സൂചിപ്പിക്കപ്പെടുന്നു. സ്കൂളിലെ കുട്ടികൾ തമ്മിൽ ഉണ്ടായ സംഘർഷവും കലോത്സവം നിർത്തിവെക്കാൻ കാരണമായതായി റിപ്പോർട്ട് പറയുന്നു. അധ്യാപകർ കർട്ടൻ ഇട്ട് നിർത്തിയിരുന്ന മൈം ഇന്ന് വീണ്ടും വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിക്കും. ഉച്ചക്ക് 12ന് നടത്താനിരിക്കുകയാണ് മൈം. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്താൻ തീരുമാനം എടുത്തിട്ടുണ്ട്. […]
Read more

സ്വർണ്ണപ്പാളി വിവാദം; സഭയിൽ ശരണം വിളിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് കേരള സഭയിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. സഭ ആരംഭിച്ചതോടെ ബാനറുകളോടെ പ്രതിപക്ഷ നേതാക്കൾ എത്തിയിരുന്നു. “ശബരിമലയിലെ സ്വർണം മോഷണം പോയിട്ടുണ്ട്, ദേവസ്വം മന്ത്രി രാജിവെക്കണം” എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർവകക്ഷി സർക്കാർ ശബരിമല വിഷയത്തെ സഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കാതിരുന്നതിനാൽ ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം ബഹളം ഉയർത്തി. സഭ സ്പീക്കർ ഇടപെട്ടതോടെ പ്രതിഷേധകർ നടുത്തളത്തിലിറങ്ങി. ബാനറുകളിൽ “അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങി”എന്നായിരുന്നു . […]
Read more

രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 22ന് ശബരിമല സന്ദർശിക്കും

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. മേയ് മാസത്തില്‍ രാഷ്ട്രപതി […]
Read more

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ ഇന്ന് 6-ാം ദിവസം; ധന ബില്ലിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്

വാഷിംഗ്ടൺ: അമേരിക്കയിൽ കേന്ദ്ര സർക്കാർ ഷട്ട് ഡൗണിനെ തുടർന്ന് ജനജീവിതം കനത്ത പ്രതിസന്ധിയിലായിരിക്കുന്നു. സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി കിട്ടാതെയായതിനാൽ പതിനായിരക്കണക്കിന് ജീവനക്കാർ ശമ്പളമില്ലാതെ അവധിയിലാണ്. അനവധി സേവനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഇമിഗ്രേഷൻ, മെഡിക്കൽ, അതിർത്തി സുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ തോതിൽ ജീവനക്കാർ ഇല്ലാതാകുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. വിമാനത്താവളങ്ങളിൽ യാത്ര തടസ്സപ്പെടും. പാസ്‌പോർട്ട്, ഭക്ഷ്യ സഹായ പദ്ധതികൾ, സാമൂഹിക ആരോഗ്യ സംരക്ഷണങ്ങൾ തുടങ്ങിയവയിലും തിരിച്ചടികളുണ്ട്. മ്യൂസിയങ്ങൾ, നാഷണൽ പാർക്കുകൾ, മൃഗശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തനം സ്തംഭിച്ചേക്കാം. ട്രംപ് […]
Read more

കോഴിക്കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: കാരപ്പറമ്പ് ഇരുമ്പ് പാലത്തിൽ ഷാദിൽ (31) കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയെന്ന് പരാതി. വീട്ടിൽ നിന്നും വിളിച്ച്, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കാറിൽ കയറ്റികൊണ്ടുപോയാണ് പരാതി . ഈ സംഭവത്തിൽ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ അന്വേഷണം കേന്ദ്രീകരിച്ചിട്ടുണ്ട്. സംഭവ സമയം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ്. ഷാദിൽ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് സംഘം എത്തി അദ്ദേഹത്തെ വിളിച്ചിറക്കി ഗേറ്റിന് പുറത്തെത്തിച്ച ശേഷം കാറിൽ കയറ്റി കൊണ്ടുപോയത്. കാറിന്റെ നമ്പർ പോലീസ് […]
Read more

ഷറഫുദ്ദീന്‍,അനുപമ പരമേശ്വരന്‍ ചിത്രം പെറ്റ് ഡിറ്റക്ടീവ് ഒക്ടോബര്‍ 16-ന്

ഷറഫുദ്ദീന്‍,അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ ”പെറ്റ് ഡിറ്റക്ടീവ് ‘ ഒക്ടോബര്‍ 16-ന് ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഗോകുലം ഗോപാലന്‍ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ”പെറ്റ് ഡിറ്റക്ടീവ്” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ നിര്‍വഹിക്കുന്നു.സംവിധായകന്‍ പ്രനീഷ് വിജയന്‍,ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അദ്രി ജോ,ശബരീഷ് വര്‍മ്മ […]
Read more

ദുർഗാപൂജയിൽ സംഘർഷം; 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ ദുർഗാപൂജയ്ക്കിടെ ഉച്ചസമയത്ത് പാട്ട് വയ്ക്കുന്നതിനിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് നഗരത്തിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിർത്തിയിട്ടുണ്ട്, കൂടാതെ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. സംഭവം ദർഗ്ബസാർ മേഖലയിലാണ്. ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായെന്നും ഡിസിപിക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് വിഎച്ച്പി സംഘടിപ്പിച്ച റാലിയും പുതിയ സംഘർഷത്തിന് ഇടയായി. പ്രദേശത്ത് കടകൾ നശിപ്പിക്കുകയും തീയിട്ടുകയും ചെയ്തതായി പോലീസ് കണ്ടെത്തി. സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജി, മുൻ മുഖ്യമന്ത്രി നവീൻ പട്നായി എന്നിവരും രംഗത്തെത്തി. […]
Read more

Recent News

Advertisement