സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 8, 2025

Year : 2026

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

മലപ്പുറം: അനുജന് വേണ്ടി മധ്യസ്ഥം നിന്ന സഹോദരന് നേരെ ആള്‍ക്കൂട്ട ആക്രമണം. മലപ്പുറം കോട്ടയ്ക്കൽ ആണ് സംഭവം. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി എത്തിയ ഇരുപത്തഞ്ചോളം പേരുടെ സംഘമാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുമ്പ് വടികളും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്‌കോര്‍പിയോ കാര്‍ ഹാനിഷിന്റെ ശരീരത്തിലൂടെ അക്രമികള്‍ കയറ്റി ഇറക്കി. ആക്രമണത്തില്‍ ഹാനിഷിന്റെ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ് പേരെ പൊലീസ് […]
Read more

തെരുവുനായ ഭീഷണിയിൽ കോട്ടയം; നഗരത്തിലും ഗ്രാമങ്ങളിലും ആശങ്ക

കോട്ടയം: ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. നഗരസഭ പരിധികളിലും മെഡിക്കല്‍ കോളേജ് പോലുള്ള പൊതുസ്ഥലങ്ങളിലും നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ജനജീവിതത്തിന് ഭീഷണിയാകുകയാണ്. പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് കോട്ടയത്ത് അതിവേഗം നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജില്ലയില്‍ ഏകദേശം 16,000 തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. കോട്ടയം നഗരസഭ പരിധിയില്‍ മാത്രം 727 തെരുവുനായ്ക്കളാണ് ഉള്ളത്. മെഡിക്കല്‍ കോളേജ് വളപ്പില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ 250 […]
Read more

യാത്രക്കാരന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച സംഭവം, പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: യാത്രക്കാരന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച സംഭവത്തില്‍ പാര്‍ട്രികാര്‍ മനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പസില്‍ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരന്‍ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്‌സ്പ്രസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. മുംബയില്‍ നിന്നും യുവാക്കളായ അഷീഷ്, അനീഷ് , കിഷന്‍, തേജസ് ,സിതേഷ്, അഭിഷേക് ബാബു എന്നിവര്‍ തൃശൂര്‍ തൃപ്രയാറുള്ള ഹഷീഷിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു രാത്രി […]
Read more

ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : മലയോര മേഖലയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി കണ്ണൂര്‍ ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ ( മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഏകദേശം 15 വര്‍ഷത്തോളമായി മലയോര ജനത കാത്തിരുന്ന തിയേറ്റര്‍ സമുച്ചയം പയ്യന്നൂര്‍ നിയോജകമണ്ഡലം എംഎല്‍എ . മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ മള്‍ട്ടിപ്ലക്‌സ്, മലയോര മേഖലയിലെ പ്രധാന തിയേറ്ററായി മാറുമെന്നാണ് പ്രതീക്ഷ. പുതിയ തിയേറ്റര്‍ യാഥാര്‍ത്ഥ്യമായതോടെ, സിനിമ കാണുന്നതിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്ന ഈ പ്രദേശത്തെ സിനിമാ പ്രേമികളുടെ […]
Read more

ഏറ്റുമാനൂരപ്പന്‍ ബസ് ബേ സംരക്ഷണ സമിതി രൂപീകരിച്ചു

കോട്ടയം: വര്‍ഷങ്ങളായി അവഗണനയില്‍ പെട്ട ഏറ്റുമാനൂരപ്പന്‍ ബസ് ബേ നവീകരിക്കുന്നതിന് വേണ്ടി ബസ്‌ബെ സംരക്ഷണ സമിതി രൂപീകരിച്ചു. കരുണ്‍ കൃഷ്ണകുമാര്‍ പ്രസിഡന്റായും ബി രാജീവ് സെക്രട്ടറിയുമായി 11 അംഗ കമ്മിറ്റി രൂപീകരിച്ചു. കോട്ടയം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ എല്ലാ അധികാരികള്‍ക്കും ബസ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നേരിട്ട് സമര്‍പ്പിച്ചു എങ്കിലും യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല..ബസ് ബേ യുടെ മേല്‍ക്കൂര തകര്‍ന്ന് അപകടാവസ്ഥയിലാണ്.. വിവിധ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ തയ്യാറായി പല സ്‌പോണ്‍സര്‍മാരെയും ജനകീയ വികസന […]
Read more

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു

പാലക്കാട് :ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു . ആശുപത്രിയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും മോഷണം പോയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചികിത്സക്കായി എത്തിയ വയോധികയുടെ കഴുത്തിലെ രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും കവര്‍ച്ച ചെയ്യപ്പെട്ടു. വയോധികയുടെ പരാതിയില്‍ പോലീസ് കേസെടുത്തു . സമീപകാലയളവില്‍ നടന്ന മോഷണത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത് . 3 വാള്‍ ഫാനുകള്‍,മോട്ടോര്‍,ചേഞ്ച് ഓവര്‍ സ്വിച്ച്, ഫയര്‍ സേഫ്റ്റി പൈപ്പ് ഹോസ് എന്നിവ വിവിധ ഘട്ടങ്ങളിലായി മോഷണം പോയതിനെ തുടര്‍ന്ന് ആശുപത്രി […]
Read more

“അത്രയും പേരെ ഉൾക്കൊള്ളാൻ ഉള്ള സൗകര്യം അവിടെ ഇല്ല”; ഡോ.ഹാരീസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം രോഗി മരണപ്പെട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോക്ടർ ഹാരീസ് ചിറക്കൽ. നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ വേണമെന്നും ഹാരീസ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് തുടങ്ങിയെന്നും പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരീസ് ചിറയ്ക്കൽ ആരോപിച്ചു. മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനമുയർത്തി മെഡിക്കൽ […]
Read more

ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു

ആലപ്പുഴ: ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി. ബെൻ ആണ് മരിച്ചത്. ചേർത്തല ഇസാഫ് ബാങ്കിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു അമൽ. കഞ്ഞിക്കുഴിയിൽ നിന്ന് ചേർത്തലയിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
Read more

വടകര റവന്യൂ ടവറിന് സാങ്കേതിക അനുമതി ലഭിച്ചതായി എം.എല്‍ എ

വടകര : താലൂക്കിലെ ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. വടകരയിലെ റവന്യൂ ടവറിന് 26 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. പതിറ്റാണ്ടുകളായി വടകരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായിരുന്നു റവന്യൂ ടവര്‍. 2021 ഡിസംബര്‍ 17ന് താലൂക്ക് ഓഫീസിന് തീപിടിച്ച് കത്തി നശിച്ചതിനുശേഷം റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് റവന്യൂ ടവറിനെ പ്രൊപ്പോസല്‍ മന്ത്രിക്ക് സമര്‍പ്പിക്കുകയും പിന്നീട് വിവിധ വകുപ്പുകളും ആയി ഇക്കാര്യത്തില്‍ ഫയല്‍ നീക്കം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് […]
Read more

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിൽ

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെയാണ് അബുദാബിയിലെത്തി. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ സ്വീകരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ […]
Read more

Recent News

Advertisement