സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 22, 2025

Year : 2026

തിരുവനന്തപുരത്ത് വ്യാജ റേഷൻ കാർഡുകൾ നിർമിച്ച് വൻ തട്ടിപ്പ്

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ ഐടി ശൃംഖലയിൽ കടന്നുകയറി അനുമതി നേടിയെടുത്ത് നൂറ്റിയൻപതോളം മുൻഗണനാ റേഷൻകാർഡുകൾ (പിങ്ക്) വ്യാജമായി നിർമിച്ചത് മാസങ്ങൾക്കു ശേഷം കണ്ടെത്തി. മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളിൽനിന്നു പണം വാങ്ങി മുൻഗണന കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്‌‍വേഡും ഡേറ്റബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിയത്. ബീമാപള്ളിയിലെ 234–ാം നമ്പർ റേഷൻ കട ലൈസൻസി സഹദ് ഖാനെ (32) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഉൾപ്പെടെ […]
Read more

പൊതുതിരഞ്ഞെടുപ്പ്; തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് 161 പേർ നാമനിർദ്ദേശം സമർപ്പിച്ചു

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 30 ഡിവിഷനുകളിലേക്കായി ആകെ 161 പേർ ജില്ലാ കളക്ടർ, വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ സമർപ്പണത്തിന്റെ അവസാനദിവസമായ നവംബർ 21-ന് മാത്രം 35 സ്ഥാനാർത്ഥികൾ കൂടി പത്രിക നൽകി. സമർപ്പിച്ചിരിക്കുന്ന നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നവംബർ 22-ന് നടത്തും. സ്ഥാനാർത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
Read more

കെസ്ഇബിയുടെ ക്രൂരത വീണ്ടും, നാട്ടുകാർ ഇടപെട്ടു; രമേശന് ആശ്വസിക്കാം

കോട്ടയം: ജീവൻ നിലനിർത്താൻ ഓക്‌സിജൻ സിലിണ്ടറിന്റ സഹായം തേടുന്ന നിർധന രോഗിയുടെ വീട്ടിലെ വൈദ്യുതി കണക്‌ഷൻ കെഎസ്ഇബി വിഛേദിച്ചു ക്രൂരത. തലയോലപ്പറമ്പ് വടയാർ പഴമ്പട്ടിയിൽ അറുപതിൽ വീട്ടിൽ എ.കെ.രമേശന്റെ (52) വീട്ടിലെ വൈദ്യുതിയാണ് വിഛേദിച്ചത്. രമേശൻ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു നൽകി. ഇന്നലെ രാവിലെ പണം അടച്ച് കുടിശിക ഒഴിവാക്കി.  സെപ്റ്റംബറിൽ അടയ്ക്കേണ്ട ബിൽത്തുക അടയ്ക്കാത്തതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ തലയോലപ്പറമ്പ് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണ് വൈദ്യുതി വിഛേദിച്ചത്. നിർമാണത്തൊഴിലാളിയായ […]
Read more

പോർക്കുളം വെസ്റ്റ് മങ്ങാട് ബ്രാഞ്ച് ഓഫീസ് നവീകരണം പൂർത്തിയായി

തൃശ്ശൂർ: പോർക്കുളം വെസ്റ്റ് മങ്ങാട് സിപിഐ എം ബ്രാഞ്ച് ഓഫീസ് സഖാവ് കുറുമ്പൂർ അപ്പുകുട്ടേട്ടൻ്റെ സ്മരണയ്ക്കായി നവീകരിച്ച് പുതുക്കിപ്പണിതു. നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം ആഘോഷിക്കുന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ സ: എ. സി. മൊയ്തീൻ ഔപചാരികമായി ഉൽഘാടനം നടത്തി. ചടങ്ങിൽ പാർട്ടി പ്രവർത്തകരും പ്രദേശത്തെ ജനപ്രതിനിധികളും മറ്റു മുന്നണി നേതാക്കളും പങ്കെടുത്തു. നവീകരിച്ച ഓഫീസ് പാർട്ടി പ്രവർത്തനങ്ങൾക്ക് പുതുജീവനം നൽകുമെന്നും നേതൃത്വങ്ങൾ അഭിപ്രായപ്പെട്ടു.
Read more

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത”; ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് “കാന്ത” ടീം ചിത്രത്തിന്റെ ദൈർഘ്യം കുറച്ചത്. 12 മിനിറ്റോളമാണ് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചിരിക്കുന്നത് എന്നും രണ്ടാം പകുതിയിൽ ആണ് കട്ട് വന്നിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം പ്രമുഖ […]
Read more

കോഴിക്കോട് ജില്ലയിൽ 9977പേർ പത്രിക സമർപ്പിച്ചു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിൽ ഇതുവരെ 9977 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിൽ 4704 പേർ പുരുഷന്മാരും 5273 പേർ സ്ത്രീകളുമാണ്. ഈ സ്ഥാനാർഥികളിൽ നിന്നായി ആകെ 14,249 പത്രികകളാണ് വരണാധികാരികൾക്ക് ലഭിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ 3775 പേരാണ് നാമനിർദേശ പത്രിക നൽകിയത്.​ കോഴിക്കോട് കോർപറേഷനിലെ 76 ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥികൾ രണ്ട് ദിവസങ്ങളിലായാണ് പത്രിക നൽകിയത്. വെള്ളിയാഴ്ച സിപിഐഎം […]
Read more

വിജയ് മതിയെന്ന് തമിഴ്നാട് പിസിസിയുടെ ആവശ്യം; ഡിഎംകെയുമായി ചർച്ചക്ക് സമിതിയെ നിയോഗിച്ചു

ചെന്നൈ: 2026 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡി എം കെയുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. എം കെ സ്റ്റാലിന്‍റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചർച്ചക്കായി 5 അംഗ സമിതിയെയാണ് ഹൈക്കമാൻഡ് നിയോഗിച്ചിട്ടുള്ളത്. സീറ്റ് ചർച്ചയ്ക്കായി സമിതിയെന്നാണ് എഐസിസി അറിയിക്കുന്നത്. വിജയ് യുടെ പാർട്ടിയായ ടിവികെയുമായി സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് പിസിസിയിൽ ശക്തമായതോടെയാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്. സമിതി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് എഐസിസിയിൽ നിന്നുള്ള വിവരം. കെ സി […]
Read more

ലേബർ കോഡുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ; 26ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം

ന്യൂഡൽഹി: പുതിയ ലേബർ കോഡുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സംയുക്ത തൊഴിലാളി സംഘടനകൾ. നവംബർ 26 ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിലാണ് കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ചങ്ങാത്ത മുതലാളിത്തത്തിൻ്റെ താല്പര്യമാണ് കേന്ദ്രം പരിഗണിച്ചതെന്നും പ്രസ്താവനയിൽ വിമർശനമുണ്ട്. സംയുക്ത തൊഴിലാളി യൂണിയനിൽ ഐഎൻ‍റ്റിയുസി, സിഐടിയു, എഐറ്റിയുസി അടക്കം പത്ത് സംഘടനകൾ ഉൾപ്പെട്ടിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും […]
Read more

ചങ്ങനാശേരി തുരുത്തി മുതൽ വീയപുരം വരെ പുതിയ റോഡ്; ഡിസംബർ 12 വരെ വാഹന നിയന്ത്രണം

കോട്ടയം: തുരുത്തി മുതൽ വാലടി വരെ വീയപുരം പുതിയ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മുളയ്ക്കാംതുരുത്തി ഭാഗത്ത് റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. റോഡ് നിർമാണത്തിന്റെ ഭാഗമായി ഡിസംബർ 12 വരെ ഗതാഗത നിയന്ത്രണമുണ്ട്. മുളയ്ക്കാംതുരുത്തിയിൽ പാടശേഖരങ്ങളിലൂടെ റോഡ് കടന്നു പോകുന്ന ഭാഗമാണ് ഇപ്പോൾ ബലപ്പെടുത്തുന്നത്. റോഡിനു വശത്ത് ആഴത്തിലുള്ള കുഴിയെടുത്ത് തെങ്ങിൻ കുറ്റികൾ നാട്ടി തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടർന്ന് പാറക്കല്ലുകൾ പാകി ജിയോ സെല്ലിൽ ഡബ്ല്യുഎംഎം മിക്സ് നിറയ്ക്കുന്ന സാങ്കേതിക വിദ്യയിലാണ് റോഡ് നിർമാണം. റോഡിന്റെ […]
Read more

പെരുമണ്ണയിൽ 22 വാർഡുകളിൽ നിന്ന് 174 നാമനിർദ്ദേശ പത്രികകൾ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലേക്ക് പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ 22 വാർഡുകളിൽ നിന്ന് 174 നാമ നിർദ്ദേശ പത്രികകൾ ലഭിച്ചു. രണ്ട്, പതിനാല് വാർഡുകളിൽ നിന്ന് പത്ത് പത്രികകൾ വീതം ലഭിച്ചിട്ടുണ്ട്. ഒന്നാം വാർഡിൽ 8, രണ്ടാം വാർഡിൽ 10, മൂന്നാം വാർഡിൽ 9, നാലാം വാർഡിൽ 7,അഞ്ചാം വാർഡിൽ 7, ആറാം വാർഡിൽ 7,ഏഴാം വാർഡിൽ 7,എട്ടാം വാർഡിൽ 7,ഒൻപതാം വാർഡിൽ 8,പത്താം വാർഡിൽ 9,പതിനൊന്നാം വാർഡിൽ 8,പന്ത്രണ്ടാം വാർഡിൽ 8, പതിമൂന്നാം വാർഡിൽ 7,പതിനാലാം […]
Read more

Recent News

Advertisement