സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 26, 2025

Year : 2026

ആശുപത്രികളില്‍ ചികിത്സ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം; മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭേതമാക്കുകയും ചെയ്യണം. പണമില്ലാത്തതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ […]
Read more

സ്വർണ്ണ പാളി വിവാദം; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലുമുള്ള ജാമ്യാവശ്യങ്ങളും കോടതി നിരസിച്ചു. ഗൂഢാലോചനയിൽ പ്രതിക്ക് പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. അതേസമയം, മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്യാൻ അന്വേഷണ റിപ്പോർട്ടിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തി. ജയിൽ വകുപ്പിന്റെ നിർദ്ദേശപ്രകാരവും പ്രതിയുടെ അനുമതിയോടെയുമാണ് കൈവിലങ്ങ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.
Read more

വിസ തട്ടിപ്പ് ലക്ഷങ്ങൾ തട്ടിയ സ്ത്രീയെ നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. തൃശ്ശൂർ  വെങ്കിടങ്ങ് കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് വീട്ടിൽ നിസ അബ്ദുൾ സലീമി (50)നെയാണ് പിടികൂടിയത്. അണ്ണല്ലൂർ തിരുത്തി പറമ്പ് സ്വദേശി പുതിയപറമ്പിൽ വീട്ടിൽ സ്റ്റേവിൻ പൗലോസ് ( 28 ) എന്നയാൾക്ക് കാനഡയിലേക്ക്  വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2024 ഏപ്രിൽ  മുതൽ -2025 സെപ്തംബർ  വരെയുള്ള  കാലയളവിൽ പല തവണകളായ് ബാങ്ക് അക്കൗണ്ട്  വഴി അഞ്ച് ലക്ഷം രൂപ  അയച്ച് വാങ്ങിയ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിതചട്ടം ലംഘിച്ചു; കോഴിക്കോട് 550 കിലോ നിരോധിത ഫ്ലക്‌സ് പിടികൂടി

കോഴിക്കോട് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഹരിതചട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത ഫ്ലക്സ് പിടികൂടി. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ വൻകിട പ്രിന്റിംഗ് മെറ്റീരിയൽ വിൽപ്പനശാലകളിൽ നിന്നായി 550 കിലോ നിരോധിത ഫ്ലക്‌സാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്ലാസ്റ്റിക്, ഫ്ലക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ ഒഴിവാക്കണമെന്ന കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് […]
Read more

ബാറിൽ മദ്യം നൽകാത്തതിൽ വിരോധം; ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമം – ജെറീഷിന് 12 വർഷം തടവ്

തൃശ്ശൂർ : കുന്നംകുളം ആർ.സി. പാർക്ക് ബാറിൽ പ്രവർത്തന സമയം കഴിഞ്ഞെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വിരോധത്താൽ ബാർ ജീവനക്കാരെ താമസിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ കുന്നംകുളം തെക്കെയങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷിന് (39) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി 12 വർഷം കഠിനതടവും 7000 രൂപ പിഴയും വിധിച്ചു. 2016 ജൂലൈ 3-ന് രാത്രി ഒരു മണിയോടെയാണ് കേസ് രജിസ്റ്റർ ചെയ്യുവാൻ ഇടയായ സംഭവം […]
Read more

തിയേറ്റർ ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആദിത്യനും ഗുരുദാസിനെയും സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത മണ്ണൂത്തി സ്വദേശി സിജോ, പ്രവാസി വ്യവയായും സിനിമാ നിര്‍മാതാവുമായ റാഫേലിന്‍റെ അടുത്തയാളാണെന്നും ക്വട്ടേഷന്‍ നല്‍കിയത് റാഫേലാണെന്നും രാഗം സുനില്‍ ആരോപിച്ചു. സിനിമാ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് സിജോ തീയറ്ററിൽ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് നൽകിയ കേസിൽ സിജോയും റാഫേലും പ്രതികളായി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ […]
Read more

ബിഎൽഒ മാർക്ക് സഹായകമായി എൻഎസ്എസ് വളണ്ടിയർമാർ

മലപ്പുറം: എസ് ഐ ആർ നടപടികളുടെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ മൊബൈൽ ആപ്പ് വഴി സമർപ്പിക്കുന്ന പ്രക്രിയക്ക് കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് കോളേജിലെ വളണ്ടിയർമാർ സഹായകരമായി.കോളേജിലെ പ്രത്യേകം സജ്ജീകരിച്ച് ഡിജിറ്റലൈസേഷൻ (വിവര സമർപ്പണ) ക്യാമ്പിൽ നന്നമ്പ്ര വില്ലേജിലെ വിവിധ ബൂത്തുകളി നിന്നുള്ള ബി എൽ ഒ ശേഖരിച്ച വോട്ടർ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും, മൊബൈൽ ആപ്പുമായി നൽകുന്നതിന് സൗകര്യമൊരുക്കി. നവംബർ 24ന് ആരംഭിച്ച ക്യാമ്പ് 28 വരെ തുടരും. നന്നമ്പ്ര വില്ലേജ് സ്പെഷ്യൽ […]
Read more

വെള്ളന്നൂരിൽ കാട്ടുപന്നി ഭീതി, കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥ

കോഴിക്കോട്: കാർഷിക ഗ്രാമമായ വെള്ളന്നൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം. ഇന്നലെ ഒറ്റ രാത്രി കൊണ്ട് സിദ്ധാർത്ഥൻ പാലക്കമണ്ണിലിന്റെതുൾപ്പടെ നാല് മാസം പ്രായമായ നൂറോളം വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. പന്നികളുടെ അക്രമം മൂലം കപ്പയുൾപ്പടെ കിഴങ്ങു കൃഷികൾ പൂർണ്ണമായും കർഷകർ ഉപേക്ഷിച്ചു കഴിഞ്ഞു. ശീതകാല പച്ചക്കറി കൃഷിയുടെ അവസ്ഥയും വിഭിന്നമല്ല. വിലയുടെ അസ്ഥിരതയും, കാട്ടുപന്നി ശല്യവും, കാലാവസ്ഥാ വ്യതിയാനവും മൂലം കാർഷിക മേഖലയെ ഒട്ടേറെ പേർ ഉപേക്ഷിച്ചു. ശേഷിക്കുന്നവരും ഈ മേഖല കയ്യൊഴിയാൻ നിർബന്ധിതരാവുന്ന അവസ്ഥയിലാണ്.കർഷക സമരത്തെ തുടർന്ന് […]
Read more

കലയുടെ കിളിവാല്; കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പുതിയ തലമുറയുടെ ചിറകുകളാകുമ്പോൾ

കോഴിക്കോട്: കഴിഞ്ഞ ചില ദിവസങ്ങളായി കൊയിലാണ്ടി നഗരത്തെ തന്നെ ഒരു കലാമണ്ഡലമായി മാറ്റിമറിച്ചുകൊണ്ട് 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കഴിവിന്റെയും കലാപൂജയുടെയും ഒരു വലിയ വേദിയായി മാറി. സ്കൂളുകളുടെ ചുവരുകൾ കടന്ന് കുട്ടികളുടെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന നാടകം, സംഗീതം, നൃത്തം, കവിത, ചിത്രരചന, കഥപറച്ചിൽ എല്ലാം ഒരുമിച്ച് ഒരേ സൂര്യപ്രകാശത്തിൽ വിരിയുന്ന ഒരു പാടം പോലെ, കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഈ വർഷവും കലയുടെ മഹോത്സവമായി ഉയർന്നു. കലയെ മത്സരമായി കാണാതെ, […]
Read more

പോക്സോ കേസിൽ നാല് വർഷം കഠിന തടവ്

മലപ്പുറം : നിലമ്പൂരിൽ 14 കാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിയെ നാല് വർഷം കഠിന തടവിനും 5,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. മൂത്തേടം കാരപ്പുറം സ്വദേശി പുതുവായ് വിനോദിനെതിരെയാണ് (34) നിലമ്പൂർ അതിവേഗ പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതക്ക് നൽകും. പിഴയടക്കാത്ത പക്ഷം രണ്ട് മാസവും രണ്ട് ആഴ്ചയും അധിക തടവ് അനുഭവിക്കണം. 2024 ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം. പോത്തുകല്ല് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. […]
Read more

Recent News

Advertisement