സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 26, 2025

Year : 2026

വാഹന അപകടം; യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ വാഹന അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് സഹയാത്രികന്റെ കൈ അറ്റുപോയി. കൊല്ലംകോട് സ്വദേശി സുജിൻ (22) ഇടതുകൈയാണ് മുട്ടിനു മുകളിൽ വച്ച് അറ്റു പോയത്. ഇന്ന് രാവിലെയാണ് അപകടം. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരുവശം ചേർന്നു പോകുകയും സുജിന്റെ കൈ കൈവരിയിൽ ഇടിക്കുകയയിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്.
Read more

കോൺഗ്രസിന് വിമതശല്യം

പാലക്കാട് : പിരായിരി പഞ്ചായത്തിൽ കോൺഗ്രസിന് വിമതശല്യം. നാല് വാർഡുകളിലാണ് യുഡിഎഫിനെതിരേ വിമതർ മത്സരിക്കുന്നത്. സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് യുഎഡിഎഫിൽനിന്ന് വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ കാരണം. ഒന്നാം വാർഡായ വാരാമ്പള്ളത്ത് മുൻ പഞ്ചായത്തംഗമായ സിത്താര ശശിയാണ് വിമതയായി മത്സരിക്കുന്നത്. വാർഡ് രണ്ടായ കല്ലേക്കാട് നോർത്തിൽ ശാരിക, വിമലകുമാരി എന്നിങ്ങനെ രണ്ട് സ്വതന്ത്രർ മത്സരത്തിനുണ്ട്. 14-ാം വാർഡ് മോഴിപുലത്ത് സ്വതന്ത്ര സ്ഥാനാർഥിയായി സുലോചന മത്സരിക്കുന്നത്‌. 18-ാം വാർഡായ ചേങ്ങോട്ട്‌ കൃഷ്ണൻകുട്ടി സ്വതന്ത്രനായി മത്സരിക്കും.
Read more

വൃത്തിയുള്ള വീടും നാടും പ്രകൃതി സംരക്ഷണവും ഉറപ്പുനൽകാൻ സ്ഥാനാർഥികൾ പ്രതിജ്ഞാബദ്ധരാകണം: സപര്യ കേരളം

കണ്ണൂർ: നമ്മുടെ വീടും നാടും വൃത്തിയായി സൂക്ഷിക്കുകയെന്ന കടമ നിറവേറ്റാൻ ഓരോ സ്ഥാനാർഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന് സപര്യ സംസ്ഥാന സമിതി തദ്ദേശ സ്വയംഭരണ സ്ഥാനാർഥികളോട് അഭ്യർഥിച്ചു. കേവലം പരിസ്ഥിതി സംരക്ഷണം എന്നതിലപ്പുറം പ്രകൃതി സംരക്ഷണം തന്റെ ദൗത്യമാണെന്ന തിരിച്ചറിവ് ജയിക്കുന്ന ജനപ്രതിനിധിയിൽ ഉണ്ടായാലേ പ്രകൃതി സംരക്ഷണം സാധ്യമാവൂയെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സപര്യ മുഖ്യ ഉപദേഷ്ടാവ് സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു. വികസനം എന്നാൽ കുറേ കെട്ടിടം പണിയുകയല്ല മറിച്ച് നിലവിലുള്ള നിർമ്മിതികളെ സംരക്ഷിച്ചു പരിപാലിക്കുകയെന്ന കാഴ്ചപ്പാടാണ്. സപര്യ പ്രമേയ […]
Read more

പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി നൽകി യുഡിഎഫ്; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. കണ്ണൂർ കോർപറേഷനിലെ കാപ്പാട്, തിലാനൂർ ഡിവിഷനുകളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. രാത്രിയിൽ അജ്ഞാതർ ബോർഡുകൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബോർഡുകൾ നശിപ്പിച്ചതിനെ തുടർന്ന് യുഡിഎഫ് ചക്കരക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

26-മത്  കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം തിരുരിൽ

മലപ്പുറം: കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി തിരൂരിൽ തുടക്കമാവും.സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ കലോത്സവം നടത്തുന്നത്. കലോത്സവത്തിൽ  കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരയക്കുന്നു . 105ഓളം ഇനങ്ങളിലാണ്  മത്സരങ്ങൾ നടക്കുന്നത്. കലാമേളയുടെ ഒന്നാം […]
Read more

കോട്ടയം മണിക്കുന്നത്തെ കൊലപാതകം; സംഭവം കണ്ട് ആദ്യം ഓടിയെത്തിയത് അഭിജിത്തിന്റെ അമ്മ

കോട്ടയം: കോട്ടയം നഗരത്തിലെ ലഹരികച്ചവടക്കാരുടെ ഇടയിലെ ‘റൈഡർ’ ആണ് കൊലപാതക കേസിൽ പിടിയിലായ അഭിജിത്തെന്നു പൊലീസ് പറയുന്നു. ഹിമാചൽ പ്രദേശിൽ നിന്നുൾപ്പെടെ ജില്ലയിലേക്കു  കഞ്ചാവ് എത്തിച്ചിട്ടുണ്ട് അഭിജിത്ത്. 21–ാം വയസ്സിലാണ് ആദ്യമായി പോലീസ് പിടിയിലാകുന്നത്. 6.5 കിലോ കഞ്ചാവും എംഡിഎംഎയുമായിരുന്നു അന്ന് പോലീസ് പിടിയിലാകുമ്പോൾ കൈയിലുണ്ടായിരുന്നത്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും സമാന കേസുകളിൽ അറസ്റ്റിലായി. ഇയാൾക്കെതിരെ സ്വർണമാല മോഷ്ടിച്ചതിനും കേസുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവ സമയത്ത് ആദർശിന്റെ ഒപ്പമുണ്ടായിരുന്ന റോബിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. നേരത്തേ കാപ്പ […]
Read more

Recent News

Advertisement