സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 3, 2025

Year : 2026

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ  സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ  ബോംബ് കണ്ടെത്തി

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ  സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായി മെഷീനുകൾ സൂക്ഷിക്കുന്ന തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സ്ട്രോങ് റൂമുകളലും പരിസരങ്ങളിലും ഡോഗ് സ്ക്വാഡിന്റെയും ,ബോംബ് സ്ക്വാഡിന്റെയും ഒന്നാം ഘട്ട സുരക്ഷാ പരിശോധനകളാണ് പൂർത്തിയായത്. പോളിംഗിന് മുൻപും ശേഷവും മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിൽ പതിവ് പോലെതന്നെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സ്ട്രോങ് റൂമുകളുടെ സുരക്ഷയ്ക്കായി സായുധരായ പോലീസുദ്യോഗസ്ഥരെ ഗാർഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.കൂടാതെ പ്രവേശന […]
Read more

കുമരകത്ത് യാത്രാ ദുരിതം; പ്രധാന ബൈപ്പാസ് പാത മുന്നറിയിപ്പില്ലാതെ കുത്തിപ്പൊളിച്ചു

കോട്ടയം : കോണത്താറ്റ് പാലത്തിലെ ടാറിംഗ് ജോലികൾ കാരണം ഗതാഗത നിയന്ത്രണം നിലനിൽക്കെ, കുമരകത്തെ പ്രധാന ബൈപ്പാസ് പാത യാതൊരു മുന്നറിയിപ്പുമില്ലാതെ കുത്തിപ്പൊളിച്ചത് വലിയ യാത്രാക്കുരുക്കിന് കാരണമായി. ഇന്ന് രാവിലെ മുതലാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ കോൺക്രീറ്റ് റോഡ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു തുടങ്ങിയത്. വലിയ കോൺക്രീറ്റ് പാളികളാക്കി കുണ്ടും കുഴിയുമായി റോഡ് മാറിയതോടെ മണിക്കൂറുകളോളം നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. കോണത്താറ്റ് പാലത്തിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതോടെ, കുമരകത്തേക്കും തിരിച്ചുമുള്ള യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്

തിരുവനന്തപുരം: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസിലെയും യു ഡി എഫിലെയും വനിതാ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത്. രാഹുലിനെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും എം എല്‍ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളില്‍ പലരും പരസ്യമായി പ്രകടിപ്പിച്ചത്. കെ കെ രമ എം എല്‍ എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, ദീപ്തി […]
Read more

കോരിച്ചൊരിയുന്ന മഴയത്തും ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ മണ്ഡലതല പര്യടനം

തൃശ്ശൂർ: കോരിച്ചൊരിയുന്ന മഴയത്തും ആവേശമായി ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ മണ്ഡലതല പര്യടന പരിപാടി.കാടുകുറ്റി മണ്ഡലത്തിലെ പര്യടന പരിപാടികള്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. തോമാസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. ഐന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് ജോയ് വടക്കുംമ്പാടന്‍, ജനപങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി. ബ്ലോക്ക് സ്ഥാനാര്‍ത്ഥി വേണു കണ്ടരുമഠത്തില്‍  സ്ഥാനാര്‍ത്ഥികളായ മോളി തോമാസ്, കെ.സി.മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ പങ്കെടുത്തു.
Read more

രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ

തിരുവനന്തപുരം: ബലാത്സംഗ കേസിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പാർട്ടിയ്ക്കുള്ളിലെ വിമർശനം ശക്തമാകുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വിഎം സുധീരനും വിഷയത്തിൽ കർശന നിലപാടുമായി രംഗത്തെത്തി. രാഹുൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ പറഞ്ഞു. ഇപ്പോൾ സ്ഥിതി മോശമായി. പാർട്ടിയിൽ രാഹുലിന് തുടരാൻ കഴിയാത്ത അവസ്ഥയായി. ഇനിയും സാങ്കേതികത്വം നോക്കരുത്. എംഎൽഎ സ്ഥാനം രാജിവെച്ചു ഒഴിവായിപ്പോകുന്നതാണ് ഉചിതമെന്നും വിഎം സുധീരൻ പറഞ്ഞു. രാഹുൽ വിഷയത്തിൽ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് കൈക്കൊണ്ടതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. […]
Read more

ചക്കുളത്തുകാവ് പൊങ്കാല; സുരക്ഷ ശക്തമാക്കി

ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് സംവിധാനവും ഫയർഫോഴ്സും ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ തീരുമാനം. പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഗതാഗത തടസ്സമുണ്ടാകാതിരിക്കുവാൻ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പോലീസും, മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. ആവശ്യമായ ഫയർ […]
Read more

രാവിലെ തെങ്ങുകയറ്റം ഉച്ചക്ക് വോട്ട് അഭ്യർത്ഥന ജനഹൃദയങ്ങളിൽ വിത്യസ്ഥനായി സുജിത്ത്

മലപ്പുറം: തെങ്ങിൽ കയറാൻ ആളെ കിട്ടാത്ത കാലത്തും സുജിത്ത് തിരക്കിലാണ്. അതിരാവിലെ തേങ്ങയിടാൻ പോകണം അതിനുശേഷം വോട്ട് അഭ്യർത്ഥിക്കാനുമുണ്ട്.തേഞ്ഞിപ്പലം പഞ്ചായത്തിലെ ആറാം വാർഡിൽ നിന്ന് 38 കാരനായ സുജിത്ത് (പൊന്നു) എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. നാട്ടിലെ ജനകീയനാണ് സുജിത്ത്.ആര് വിളിച്ചാലും പോകും അതിരാവിലെ ജോലിക്ക് ഇറങ്ങും. ഉച്ചകഴിഞ്ഞ് മുമ്പേ ജോലി പൂർത്തിയാക്കും. രോഗികൾക്കും കുട്ടികൾക്കും ഉള്ള ഇളനീർ വലിക്കാൻ ഏത് സമയവും വിളിവരും. മടിയൊന്നും കൂടാതെ അവിടെയെത്തും. പൊതുപ്രവർത്തനവും അന്യമല്ല.സുജിത്തിന് സിപിഎം കോഹിനൂർ ബ്രാഞ്ച് അംഗങ്ങവും, […]
Read more

മുണ്ടിനീര്; തമ്പകച്ചുവട് യുപി സ്കൂളിനു അവധി പ്രഖ്യാപിച്ച് കളക്‌ടർ

ആലപ്പുഴ : തമ്പകച്ചുവട് യു. പി സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികളിൽ വ്യാപകമായി മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ വിദ്യാർത്ഥികലിലേക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികൾക്ക് ഡിസംബർ നാല് മുതല്‍ 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വ്വഹിക്കാനും തീരുമാനിച്ചു. ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ ആരോഗ്യ […]
Read more

സിപിഐഎം പൊതുയോഗവും സ്വീകരണവും നടത്തി

കോഴിക്കോട്: മാവൂരിൽ കേരള ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോഹനൻ മാസ്റ്റർക്കുള്ള ആദരവും സിപിഎമ്മിലേക്ക് പുതുതായി കടന്നുവന്ന അംഗത്തിനുള്ള സ്വീകരണയോഗവും സംഘടിപ്പിച്ചു.  കൈത്തുട്ടി മുക്കിൽ വെച്ചാണ്  മാവൂർ പഞ്ചായത്തിലെ 8, 9, 7 വാർഡുകൾ ചാത്തമംഗലം പഞ്ചായത്തിലെ 12ാം വാർഡ്  കമ്മറ്റികൾ സംയുക്തമായായി പരിപാടി സംഘടിപ്പിച്ചത്. കേരള പ്രവാസി സംഘം  ജില്ലാ കമ്മിറ്റി അംഗം  മോയിൻ ഓളിക്കൽ മോഹനൻ മാസ്റ്ററെ ഷോൾ അണിയിച്ചു.പുതിയ അംഗമായ സലാമുട്ടിക്ക് മോഹനൻ മാസ്റ്റർ പതാക നൽകി പാർട്ടിയിലേക്ക്  സ്വീകരിച്ചു. എം ധർമ്മജൻ അധ്യക്ഷത വഹിച്ചു. […]
Read more

അബു അരീക്കോടിൻ്റെ മരണം; അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യം

മലപ്പുറം: അരീക്കോട് സ്വദേശിയും വിദ്യാർത്ഥിയും സി.പി.എം സൈബർ പോരാളിയുമായ അബുവിൻ്റെ ദുരൂഹ മരണത്തിൽ അന്വേഷണവും നടപടികളും ഊർജിതപ്പെടുത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യം സത്വരമായി നിറവേറ്റണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ അധികൃതരോട് ആവശ്യപ്പെട്ടു. മരണം സംഭവിച്ചിട്ട് മൂന്നാഴ്‌ചകളായി. അബുവിൻ്റെ അരീക്കോട് പൂക്കിടിയിലുള്ള കുടുംബത്തെ സന്ദർശിച്ചു കൊണ്ട് സംഭവത്തിൽ മതിയായ നീക്കങ്ങൾ ഇനിയും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം അധികൃതർ താമസംവിനാ കണക്കിലെടുക്കണമെന്നും ഖാസിം കോയ ആവർത്തിച്ചു. ദുഃഖം പേറുന്ന […]
Read more

Recent News

Advertisement