സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 9, 2025

Year : 2026

കാഞ്ഞങ്ങാടിൽ അധികാര തുടർച്ചയ്ക്ക് എൽഡിഎഫ്, പിടിച്ചെടുക്കാൻ യുഡിഎഫ്

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിൽ മൂന്നാമതും അ ധികാരത്തിലെത്താനുള്ള പരിശ്രമത്തിലാണ് ഇടതുപക്ഷം. 2015 ൽ വിവി രമേശനിലുടെയാണ് എൽഡിഎഫ് വീണ്ടും അധികാരം പിടിച്ചെടുത്തത്. പിന്നീട് 2020ൽ ഭരണ തുടർച്ചയിലൂടെ കെവി സുജാത ചെയർപേഴ്‌സണായി. അധികാരം നിലനിർത്താൻ ഇത്തവണയും ഇടതുപക്ഷം വിവി രമേശനെ തന്നെ മത്സരത്തിനിറക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയുടെ പ്രഥമ ഭരണം യുഡിഎഫിനായിരുന്നു. 1988 ൽ 28 ൽ 18 സീറ്റ് നേടിയാണ് യുഡിഎഫിലെ കെഎം ഷംസുദ്ദീൻ കാഞ്ഞങ്ങാടിന്റെ പ്രഥമ ചെയർമാനായത്. രണ്ടാമത് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി ഗോപിയും […]
Read more

കോഴിക്കോട് എം. ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടികുടുങ്ങി

മലപ്പുറം : എം. ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുളിക്കൽ സ്വദേശി ശിഹാബുദ്ദീനെ ആണ് അറസ്റ്റ് ചെയ്തത്. 153 ഗ്രാം എം.ഡി.എം. എ യും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിലാണ് അറസ്റ്റ്. ഈ കേസിൽ അഞ്ചാംപ്രതിയാണ് ശിഹാബുദ്ദീൻ. കോഴിക്കോട് എം.ഡി.എം.എ വിൽപ്പനക്കുള്ള ശ്രമത്തിനിടയിലാണ് മെഡിക്കൽ കോളേജ് പോലീസ് പ്രതിയെ പിടികൂടി ഡാന്‍സാഫ് ടീമിന് കൈമാറിയത്. ശിഹാബുദ്ദീനെ 2023 ൽ കരിപ്പൂരിലെ ലോഡ്ജിൽ വച്ച് 51 ഗ്രാം എം.ഡി. എം. എയുമായി പോലീസ് […]
Read more

ഗുരുവായൂർ ദേവസ്വം ചെയർമാനെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റിദ്ധാരണ; പ്രതികരണവുമായി എൽഡിഎഫ്

തൃശൂർ: ദേവസ്വം സ്റ്റാഫിനു പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ഒരു ഫ്ലാറ്റ് സന്ദർശിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ വോട്ടു ചോദിച്ചുവെന്നു പറഞ്ഞ് ഇക്കാര്യം മഹാപരാധമായി പോയെന്നുള്ള അവതരണവും വാർത്തയും പ്രസ്താവനയും വിവരമില്ലായ്‌മയുടെ നഗ്ന പ്രദർശനമാണെന്ന് ഗുരുവായൂർ നഗരസഭ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി സുമേഷ്. ഗുരുവായൂർ ദേവസ്വം ചെയർമാൻ സ്ഥാനം പ്രസിഡണ്ട്, ഗവർണർ, സ്‌പീക്കർ തുടങ്ങി രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കാൻ പാടില്ലാത്ത ഒരു ഭരണഘടനപദവിയല്ല. നിരവധി രാഷ്ട്രീയ നേതാക്കൾ ഈ പദവി നേരത്തെ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്: പെരിങ്ങളം മൂഴിക്കല്‍ മേഖലയില്‍ പോലീസ് റൂട്ട്മാര്‍ച്ച്

കോഴിക്കോട് :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പെരിങ്ങളം ടൗണിലും മൂഴിക്കൽ ചെറുവറ്റകടവിലും പോലീസ് റൂട്ട്മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകാവുന്ന അക്രമസംഭവങ്ങളും നിയമലംഘനങ്ങളും മുൻകൂട്ടി തടയുകയും പൊതുജനങ്ങളിൽ സുരക്ഷാബോധം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ റൂട്ട്മാർച്ച്. നോർത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹരിപ്രസാദ്, കുന്ദമംഗലം എസ്‌എച്ച്‌ഒ കിരൺ, എസ്‌ഐ അഭിലാഷ് എന്നിവരുടെ നേതൃത്വംയിൽ വൻ സന്നാഹങ്ങളോടെയാണ് റൂട്ട്മാർച്ച് നടത്തിയത്. പെരിങ്ങളവും മൂഴിക്കലും ഉൾപ്പെടുന്ന പ്രദേശങ്ങളിലൂടെ സേനകൾ നീങ്ങുകയും വിവിധ മേഖലകളിൽ […]
Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറ നീലിപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കഞ്ചേരി കറ്റുകോട് സ്വദേശി അഖിൽ ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് യു ടേൺ എടുക്കുകയായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. നീലിപ്പാറയിൽ ദേശീയപാതയുടെ നിർമ്മാണത്തിനായി എടുത്ത കാന നിർമ്മാണം പാതിവഴിയിൽ ഇട്ടത് മൂലം അവിടെ മൂന്ന് വരിയായി വാഹനം പോവാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ഇത് മൂലം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
Read more

അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

കാസർഗോഡ് : അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ മാവുങ്കാൽ ലയൺസ് ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സന്തോഷ്‌ കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനീഷ് രാവണീശ്വരം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ പാണംതോട് മുഖ്യപ്രഭാഷണം നടത്തി. എഎൽസിഎ ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് മുഹമ്മദ്‌ സംഘടനാ റിപ്പോർട്ട്, മേഖല ജനറൽ സെക്രട്ടറി മേഖല പ്രവർത്തന റിപ്പോർട്ട്, മേഖല ട്രഷറർ ജോബി മാത്യു വരവ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ

കോഴിക്കോട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ 9) വൈകിട്ട് ആറു മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കലാശക്കൊട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. ആറു മണിയോടെ പരിപാടികള്‍ അവസാനിപ്പിക്കണം. പൊതുജനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാര്‍ഗ തടസം സൃഷ്ടിച്ച് സമാപന പരിപാടി പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള […]
Read more

യുഡിഎഫ് വാഹന റാലിയും കൺവെൻഷനുംനടത്തി

പാലക്കാട്: തരൂർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് തരൂർ പഞ്ചായത്തിൽ യുഡിഎഫ് വൻ കൺവെൻഷനും വാഹന റാലിയും നടത്തി. പഞ്ചായത്തിലെ എല്ലാ വാർഡ് സ്ഥാനാർത്ഥികളെയും മുമ്പേ പ്രഖ്യാപിച്ച സാഹചര്യത്തിൽ, സ്ഥാനാർത്ഥികളെ ജനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ മുന്നോടി കൺവെൻഷന്റെ പ്രധാന ലക്ഷ്യം. കരിങ്കുളങ്ങരയിൽ നിന്ന് ശക്തമായ ജനപങ്കാളിത്തത്തോടെ ആരംഭിച്ച റാലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ ചുറ്റി തോടുകാട് പ്രദേശത്ത് അവസാനിക്കുകയായിരുന്നു. റാലിയിൽ പ്രദേശവാസികളുടെ സ്വീകരണമാണ് ശ്രദ്ധനേടിയത്. വീടുകളുടെ മുന്നിലും വഴികളിലും കൂട്ടത്തോടെ എത്തിയ ജനങ്ങൾ സ്ഥാനാർത്ഥികളെ അഭിനന്ദിക്കുകയും […]
Read more

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയ പാതയിൽ കൊട്ടി കലാശമില്ല

കോഴിക്കോട് : താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഷണൽ ഹൈവേ 766 ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊട്ടിക്കലാശവും അതിനോട് അനുബന്ധിച്ചുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും ഉണ്ടാകില്ലെന്ന് ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിച്ചു. താമരശ്ശേരി സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട, താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766 കടന്നു പോകുന്നത്. ദേശീയ പാതയിൽ ഗതാഗത തടസ്സവും, സംഘർഷവും ഒഴിവാക്കാനാണ് ഈ നടപടി.
Read more

Recent News

Advertisement