സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 21, 2025

Year : 2026

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നു. സീറ്റ് വിഭജനം ഉടൻ തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാളെ യുഡിഎഫ് യോഗം ചേരും. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തെയാക്കാൻ കോൺഗ്രസും തയ്യാറെടുക്കുകയാണ്. മണ്ഡലങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് പ്രത്യേക തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ 5.36 ശതമാനം അധിക വോട്ടാണ് ലഭിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോൾ […]
Read more

താനൂർ സോൺ യൂത്ത് കൗൺസിൽ സമാപിച്ചു

മലപ്പുറം: സുന്നി യുവജന സംഘം താനൂർ സോൺ യൂത്ത് കൗൺസിൽ വൈലത്തൂർ പറമ്പിന് മുകൾ സയ്യിദ് യൂസുഫുൽ ജീലാനി മദ്രസയിൽ നടന്നു. എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്തു.സോൺ പ്രസിഡൻ്റ് ഷക്കീർ സഖാഫി അധ്യക്ഷത വഹിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിഷയാവതരണം നടത്തി.പാനൽ ബോർഡ് അംഗങ്ങളായ പി ഇബ്രാഹിം ബാഖവി ഊരകം, ആലിക്കോയ അഹ്സനി പരപ്പനങ്ങാടി, വി കെ സൈനുൽ ആബിദ് തിരൂർ കൗൺസിൽ നിയന്ത്രിച്ചു.പൊതു ചർച്ച, […]
Read more

ഗുരുവായൂർ നഗരസഭയിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

തൃശ്ശൂർ: ഗുരുവായൂർ നഗരസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി സ്ഥാനമേറ്റു. വരണാധികാരി എൻ. വിജയകുമാറിന്റെ സാന്നിധ്യത്തിൽ മുതിർന്ന അംഗമായ എ ടി ഹംസ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. തുടർന്ന് മറ്റ് അംഗങ്ങൾക്ക് എ ടി ഹംസ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, മുൻ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ […]
Read more

പതിമ്മൂന്നുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദനം; സംഭവം കൊല്ലത്ത്

കൊല്ലം: പതിമ്മൂന്നുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദിച്ചു. കുട്ടിയുടെ കൈക്ക്‌ പൊട്ടലും ദേഹമാസകലം അടിയേറ്റതിന്റെ പാടുകളുമുണ്ട്. അമ്മയുടെ സുഹൃത്ത് കോട്ടയം വട്ടുകുളം കല്ലൂപ്പറമ്പിൽ വിപിനെ(33) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെയുംകൂട്ടി മുത്തച്ഛൻ കുട്ടിയുടെ അമ്മ സൗമ്യ താമസിക്കുന്ന ഏരൂർ കരിമ്പിൻകോണത്തെ വീട്ടിൽ എത്തിയതായിരുന്നു. അവിടെവെച്ച് വിപിനും സൗമ്യയും ചേർന്ന് കുട്ടിയെയും മുത്തച്ഛനെയും മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുത്തച്ഛന് നിസ്സാര പരിക്കുണ്ട്. മർദനമേറ്റ കുട്ടിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ ഏരൂർ പോലീസ് വിപിനെ […]
Read more

പാകിസ്താനെതിരേ വീണ്ടും ബലൂച്ച് വിഘടനവാദികളുടെ ആക്രമണം

ബലൂചിസ്ഥാൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രധാന റെയിൽവേ ലൈനിൽ മുഷ്‌കാഫ്, ദാഷ്ത് പ്രദേശങ്ങളിലായി രണ്ട് ബോംബ് സ്‌ഫോടനങ്ങൾ. പെഷാവറിലേക്കുള്ള ജാഫർ എക്‌സ്പ്രസിനെയും കറാച്ചി ലക്ഷ്യമാക്കിയ ബോളൻ മെയിലിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ട്രെയിനുകൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്‌ഫോടനത്തെ തുടർന്ന് റെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം കർശന സുരക്ഷ ഏർപ്പെടുത്തി. ക്വെറ്റയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ പ്രത്യേക അനുമതിയോടെ മാത്രമാക്കി. ബലൂച് വിഘടനവാദം പാകിസ്താൻ നേരിടുന്ന […]
Read more

ശ്രീനിവാസന്റെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചു’; അന്ത്യാഞ്ജലി അര്‍പ്പിച്ച് സൂര്യ

കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തെന്നിന്ത്യന്‍ താരം സൂര്യ.ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള വീട്ടിലെത്തി ആദരമര്‍പ്പിക്കുകയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണ് താനെന്ന് സൂര്യ പറഞ്ഞു. സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പേ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഫോളോ ചെയ്യുന്നുണ്ട്. കൊച്ചിയിലുള്ളപ്പോഴാണ് വിയോഗ വാര്‍ത്ത അറിയുന്നത്. വളരെ വേദനയുണ്ടാക്കി. നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സംഭാവനകള്‍, പഠിപ്പിച്ച കാര്യങ്ങള്‍, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നല്‍കിയതെല്ലാം എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ആത്മാവിന് […]
Read more

അടൂരിലെ ‘പൊടിയന്‍ കൊച്ചാട്ടന്റെ’ ചായക്കടയില്‍ 50000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു

പത്തനംതിട്ട: അടൂരിലെ ‘പൊടിയന്‍ കൊച്ചാട്ടന്റെ ചായക്കട’ എന്ന പേരിലുള്ള കടയില്‍ മോഷണം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. 10000 രൂപയുടെ ഇന്‍വെര്‍ട്ടര്‍ ബാറ്ററി അടക്കം 50000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. കടയെക്കുറിച്ച് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് കട നടത്തുന്നവര്‍ പറയുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി താരം രാജേഷ് കൊട്ടാരത്തിലിന്റെ കടയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കോർപറേഷൻ പോയിന്റ്, ആർ.ആർ. ലാമ്പ് എന്നിവിടങ്ങളിൽ യാത്രക്കാരെ ഇറക്കിയശേഷം നിശ്ചിത റോഡുകളുടെ ഒരു വശത്ത് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം. പാർക്കിംഗ് അനുവദിച്ചിരിക്കുന്ന റോഡുകൾ, പബ്ലിക് ലൈബ്രറി–നന്ദാവനം റോഡ്, മ്യൂസിയം–നന്ദാവനം റോഡ്, എൽ.എം.എസ്–ജി.വി. രാജ റോഡ്, ജി.വി. രാജ–വേൾഡ് വാർ റോഡ്, പി.എം.ജി–ലോ കോളേജ് റോഡ്, […]
Read more

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട്‌ ശേഖരം കണ്ടെത്തി

കാസർകോട്: നിരോധിത നോട്ടിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും പോലീസ് കണ്ടെത്തി. കേസിലെ പ്രതിയായ ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയന്റെ (55) ചെർക്കള കോലാച്ചിയടുക്കത്തെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 2000, 1000 രൂപകളുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്. ഇതോടൊപ്പം പിൻവലിച്ച 500 രൂപയുടെ നോട്ടുകളും പോലീസ് കണ്ടെത്തി. വീട്ടിലെ ഷെഡിൽനിന്നാണ് നോട്ടുകൾ കണ്ടെത്തുന്നത്. ഇടപാടുകാർക്ക് കൈമാറുന്നതിനായി നോട്ടുകൾ കെട്ടാക്കിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ […]
Read more

Recent News

Advertisement