സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 24, 2025

Year : 2026

വാളയാർ ആൾകൂട്ടകൊലപാതകം; ചാവക്കാട് എസ്.ഡി.പി.ഐ പ്രതിഷേധ ധർണ്ണയും പ്രകടനവും

തൃശ്ശൂർ: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് രാം നാരായൻ എന്ന ദലിത് യുവാവിനെ സംഘപരിവാർ ആക്രമികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് എസ്.ഡി.പി.ഐ പ്രവർത്തകർ ധർണ്ണയും പ്രകടനവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടന്ന പ്രതിഷേധ ധർണ്ണ എസ്.ഡി.പി.ഐ മുനിസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി ഹാരീസ് ബീച്ച് സ്വാഗതം ആശംസിക്കുകയും മുനിസിപ്പൽ ട്രഷറർ നസീബ് പുന്ന നന്ദി അറിയിക്കുകയും ചെയ്തു. ഫൈസൽ ബേബിറോഡ്, റിസ്വാൻ, […]
Read more

ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

തൃശ്ശൂർ: തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി ദർശനം നിർവഹിച്ചത്. ദർശനത്തിന് ശേഷം ബി.ജെ.പി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ അണ്ണാമലൈ, കേരളത്തിലെ ജനങ്ങളോടുള്ള തന്റെ ആത്മീയ ബന്ധം പ്രകടിപ്പിച്ചു. അദ്ദേഹത്തെ സ്വീകരിക്കാൻ ബി.ജെ.പി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ അനിൽ മഞ്ചറമ്പത്ത് കൗണ്സിലർമാരായ ശോഭ ഹരിനാരായണൻ കൃഷ്ണപ്രിയ പി.എം തുടങ്ങിയ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
Read more

പക്ഷിപ്പനി ; പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നു നശിപ്പിക്കും

ആലപ്പുഴ: പക്ഷിപനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രഭാവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നു നശിപ്പിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ കൂടിയ കമ്മറ്റിയിൽ തീരുമാനമായി. ജില്ലയിലെ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി , അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തിര യോഗത്തിൽ ഇന്ത്യ ഗവൺമെൻറിൻറെ 2021 ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷൻ പ്ലാൻ പ്രകാരമുള്ള […]
Read more

ശബരിമല സ്വർണക്കൊള്ള; എസ്ഐടി സംഘം ബെല്ലാരിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബെല്ലാരിയിൽ പരിശോധന തുടരുന്നു. ഗോവർധന്റെ ഉടമസ്ഥതയിലുള്ള റോഡ്ഡം ജ്വല്ലറിയിലാണ് പരിശോധന നടക്കുന്നത്. ഗോവർധനെ നേരത്തെ തന്നെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് സംഘം ബെല്ലാരിയിൽ എത്തുന്നത്. മുൻ പരിശോധനയിൽ ഇവിടെ നിന്ന് സ്വർണം പിടിച്ചെടുത്തിരുന്നു. അതേസമയം, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ‘ഡി മണി’ എന്നറിയപ്പെടുന്ന വ്യക്തിയെ ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. ഡി മണി എന്നത് യഥാർത്ഥ പേരല്ലെന്ന് പൊലീസ് വ്യക്തമാക്കി. […]
Read more

വാളയാർ ആൾകൂട്ടക്കൊലപാതകം; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകി. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയതായും, അവർ കീഴടങ്ങുന്നതിനായി ബന്ധുക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എട്ട് പേരിലധികരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യത. കേസിൽ […]
Read more

എസ്‌ഐആര്‍; കോഴിക്കോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിന്റെ (എസ്‌ഐആര്‍) ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ജില്ല കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 534 പോളിംഗ് സ്റ്റേഷനുകള്‍ പുതിയതായി അനുവദിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. പുതുതായി നിലവില്‍ വരുന്ന പോളിങ് സ്റ്റേഷനുകളില്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും […]
Read more

ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ്

തൃശ്ശൂർ : ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡുദാന ചടങ്ങ് നടത്തി. ചാലക്കുടിയിൽ വച്ച് നടന്ന വർണാഭമായ ചടങ്ങിൽ കറുകുറ്റി അപ്പോളോ ഡില്സ് ഹോസ്പിറ്റൽ സി ഇ ഓ ഡോക്ടർ ആബേൽ ജോർജ്  ബഹുമാനപ്പെട്ട ചാലക്കുടി എം എൽ എ ശ്രീ സനീഷ് കുമാർ ജോസഫിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വക്കേറ്റ് കുഞ്ഞുമോൻ കന്യാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മേജർ ഡോണർ ഡോക്ടർ സി എം രാധാകൃഷ്ണൻ മുഖ്യ […]
Read more

മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴില്‍ മേള ഡിസംബര്‍ 27 ന്

മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഇന്റര്‍വ്യൂ ഡിസംബര്‍ 27-ന് രാവിലെ 10 മുതല്‍ 1.30 വരെ ‘മലപ്പുറം എംപ്ലോയബിലിറ്റി’ സെന്ററില്‍ നടക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തി 300 രൂപയടച്ച് രജിസ്ട്രേഷന്‍ നേടാം. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 27ന് രാവിലെ 10ന് മലപ്പുറം […]
Read more

അതിരപ്പിള്ളി റൺ 3.0 2025 ഡിസംബർ 28-ന്

തൃശ്ശൂർ: ചാലക്കുടി സെൻട്രൽ റോട്ടറി ക്ലബ്ബ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ‘അതിരപ്പിള്ളി റൺ 3.0’ 2025 ഡിസംബർ 28-ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചാലക്കടി കോസ്മോസ് ക്ലബ്ബിൽ നിന്നും ആരംഭിച്ച് അവിടെത്തന്നെ മാരത്തൺ  സമാപിക്കുന്നു. 21K, 10K, 5K, 3K എന്നീ വിഭാഗങ്ങൾക്ക് പുറമെ, യുവതലമുറയിൽ ആരോഗ്യശീലം വളർത്തുന്നതിനായി ഇത്തവണ ‘കിഡ്‌സ് റൺ’  കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു സാധാരണ ധനശേഖരണ പരിപാടിയല്ല. ഡയാലിസിസ് ചെയ്യുന്നവർക്കും , ഓട്ടിസം ബാധിച്ച കുട്ടികൾക്കും ഒരു കൈത്താങ്ങാകുക എന്ന മഹത്തായ […]
Read more

ജനസ്നേഹത്തിന്റെ സന്ദേശവുമായി ക്രിസ്തുമസ്–പുതുവത്സരാഘോഷവും അരി വിതരണവും

തൃശ്ശൂർ: കാണിപ്പയ്യൂർ ജനസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്തുമസ്–പുതുവത്സര ആഘോഷവും അരി വിതരണവും കുന്നംകുളം തൃശ്ശൂർ പഴയ റോഡിലെ പനങ്ങാട്ട് ബിൽഡിങ്ങിൽ നടന്നു. ട്രസ്റ്റ് ചെയർമാൻ ജയപ്രകാശ് ഇലവന്ത്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ സി.ജെ. ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂടെ ബൈക്ക് യാത്ര നടത്തി സാമൂഹിക സേവനം നടത്തിയ ഡോ. ലിജിൽ കുരുവിള, അലൻ ജിന്നി എന്നിവരെ സിനിമ നിർമ്മാതാവ് നെൽസൻ […]
Read more

Recent News

Advertisement