സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 3, 2026

Year : 2026

തൊണ്ടിമുതൽ അട്ടിമറി കേസ്; ആന്റണി രാജു കുറ്റക്കാരൻ

തിരുവനന്തപുരം: തൊണ്ടിമുതലിൽ അട്ടിമറി നടത്തിയെന്ന കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധി പുറപ്പെടുവിച്ചു. രാജുവിനൊപ്പം രണ്ടാം പ്രതിയായ മുൻ കോടതി ജീവനക്കാരൻ ജോസ് സെബാസ്റ്റ്യനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോടതി രേഖകൾ പ്രകാരം, ആന്റണി രാജു അന്നത്തെ ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ വസ്ത്രത്തിൽ തൊണ്ടിമുതലായി മാറ്റം വരുത്തിയതായി ആരോപണം. 1990-ലാണ് സംഭവം നടന്നത്. ആ സമയത്ത് ആന്റണി രാജു അഭിഭാഷകനായിരുന്നു. സുപ്രീം കോടതി മുമ്പ് ഈ […]
Read more

പോലീസിന്റെ സ്ഥലംമാറ്റത്തിന് കാരണം വൈരാഗ്യം: കോട്ടയം എഎസ്ഐ സ്വപ്‌ന കരുണാകരൻ

കോട്ടയം: കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ടാണ് പരാതി. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ വൈരാഗ്യമാണ് തൻ്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന കരുണാകരൻ ആരോപിക്കുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പരിപാടിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്‍റ് ചെയ്തതും സ്ഥലംമാറ്റത്തിന് കാരണമായെന്ന് അവർ കുറ്റപ്പെടുത്തുന്നു. വൈക്കം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ജൂലൈയിൽ നടന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വപ്ന കരുണാകരൻ നാമനിർദേശ പത്രിക നൽകിയത്. സിപിഎം നേതൃത്വം നൽകുന്ന പാനലിനെതിരെയിരുന്നു മത്സരം. എന്നാൽ […]
Read more

പാലിയേറ്റീവ് പ്രവർത്തനം പുതിയ വാഹനം താലൂക്ക് ആശുപതിക്ക് കൈമാറി നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ

തൃശ്ശൂർ: ചാലക്കുടി നഗരസഭയുടെ സാന്ത്വനം പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള പുതിയ കാർ, താലൂക്ക് ആശുപത്രിക്ക് കൈമാറി. പാലിയേറ്റീവ് പ്രവർത്തനം താലൂക്ക് ആശുപത്രി വഴിയാണ് നഗരസഭ നടപ്പിലാക്കുന്നത്.മുൻ നഗരസഭ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, ഇവരുടെ ഭർത്താവ് പി. ആർ. രവീന്ദ്രനാഥിൻ്റെ ഓർമ്മക്കായാണ് സൗജന്യമായി ഇക്കോ കാർ നഗരസഭക്ക് വാങ്ങി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് നഗരസഭ പാലിയേറ്റീവ് പദ്ധതി ആരംഭിച്ച ഘട്ടത്തിലും ഒമിനി കാർ വാങ്ങി നൽകിയത് ശ്രീദേവി തന്നെയായിരുന്നു. കാലപഴക്കം മൂലം ഈ വാഹനം ഉപയോഗിക്കാനാകാതെ വന്ന സാഹചര്യത്തിലാണ്, […]
Read more

ജവഹർ സ്റ്റേഡിയം ബിൽഡിംഗ് കോംപ്ലക്സിലെ പൊതു സൗച്ഛാലയം പൂട്ടി; ജീവനക്കാർ ബുദ്ധിമുട്ടിൽ

തൃശ്ശൂർ: കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ജവഹർ സ്റ്റേഡിയം ബിൽഡിംഗ് കോംപ്ലക്സ്യിലെ പൊതു സൗച്ഛാലയം രണ്ടാഴ്ചയോളമായി വെള്ളമില്ലാത്തതിനെ തുടർന്ന് പൂട്ടിക്കിടക്കുകയാണ്. നിരവധി ഷോപ്പുകൾ പ്രവർത്തിക്കുന്ന കോംപ്ലക്സിൽ സ്ത്രീകളടക്കം നൂറിനടുത്ത് ജീവനക്കാർ ഗുരുതര ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രശ്നം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു പരിഹാരനടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തൊഴിലാളികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
Read more

വോട്ടെടുപ്പിന് മുമ്പേ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന് 66 സീറ്റുകളിൽ ജയം

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പിന് മുമ്പ് ബിജെപി-ശിവസേന സഖ്യത്തിന് വലിയ വിജയം. 68 സീറ്റുകളിൽ 66 സീറ്റുകളിൽ സഖ്യ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. എൻസിപി രണ്ട് സീറ്റുകളിൽ വിജയിച്ചപ്പോൾ മറ്റു പാർട്ടികളും സഖ്യങ്ങളുടെയും ചില സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതാണ് എതിരില്ലാതെ വിജയത്തിന് കാരണമായത്. നാമനിർദേശപത്രികകൾ പിൻവലിക്കാനുള്ള അവസാന സമയം വെള്ളിയാഴ്ചയായിരുന്നു. മുംബൈ മെട്രോപൊളിറ്റൻ മേഖല (എംഎംആർ) ഉൾപ്പെടെയുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.  ബിജെപിയിൽനിന്ന് 15 പേരും ശിവസേനയിൽനിന്ന് […]
Read more

കുടുംബ ജീവിതം തകർത്തു, തൻ്റെ അസാന്നിധ്യം അവസരമാക്കി’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നെന്ന് പരാതിയിൽ പറയുന്നു. തനിക്ക് മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. […]
Read more

ഐഎസ്എൽ പ്രതിസന്ധി; നോഹ സദോയി ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായതോടെ സൂപ്പർ താരം നോഹ സദോയ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ഇതിനുമുമ്പ് ക്യാപ്റ്റനും പ്രധാന താരവുമായ അഡ്രിയാൻ ലൂണയും ടീം വിട്ടിരുന്നു. പുതിയതായി ബ്ലാസ്‌റ്റേഴ്സിൽ ചേരുന്ന തിയാഗോ ആൽവസും ക്ലബ്ബുമായി വഴിപിരിഞ്ഞു. ലോൺ അടിസ്ഥാനത്തിലാണ് നോഹ ടീം വിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സീസണിൽ താരം ഇൻഡൊനേഷ്യൻ ക്ലബ്ബിൽ കളിക്കുമെന്നാണ് പ്രതീക്ഷ. നോഹയും ബ്ലാസ്‌റ്റേഴ്സും പരസ്പര ധാരണയോടെ ലോൺ കരാർ പൂർത്തിയാക്കിയതായി പറയുന്നു. താരത്തിന്റെ നിലവിലെ കരാർ 2026 മേയ് 31 […]
Read more

തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, […]
Read more

കറിക്കാട്ടൂരിൽ ഹോട്ടലിൽ വൻ മദ്യവേട്ട; 38 ലിറ്റർ വിദേശമദ്യവുമായി ഉടമ പിടിയിൽ

കോട്ടയം: പുതുവർഷത്തോടനുബന്ധിച്ച് അനധികൃത വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 38 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കറിക്കാട്ടൂർ സ്വദേശി വി.എസ്. ബിജുമോനെയാണ് മണിമല എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച്. രാജീവും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ അറകളിൽ ഒളിപ്പിച്ചത് 76 കുപ്പികൾകറിക്കാട്ടൂരിലെ ഇയാളുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ‘വീട്ടിലെ ഊണ്’ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വീടിന്റെയും കടയുടെയും വിവിധ ഭാഗങ്ങളിലും, മുകളിലത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. അര […]
Read more

കൊയിലാണ്ടിയിൽ ദേശീയപാതയുടെ മതിൽ ഇടിഞ്ഞ സംഭവം; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

കോഴിക്കോട്: കൊയിലാണ്ടിയിൽ ദേശീയപാതയുടെ മതിൽ ഇടിഞ്ഞ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പ്രദേശവാസികൾ വിദഗ്ധ പരിശോധന നടത്താതെ നിർമ്മാണം തുടർന്നാൽ തടയുമെന്നും വ്യക്തമാക്കി. സിപിഎം, കോൺഗ്രസ് പാർട്ടികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. വാഗാഡ് കമ്പനി നിർമാണം നടത്തുന്ന റീച്ചിലാണ് അപകടം നടന്നത്. ഈ റീച്ചിൽ മുമ്പ് അഴിമതി ആരോപണങ്ങളും, നിർമ്മാണ തകരാറുകളും ഉയർന്നിട്ടുണ്ട്. അദാനി ഗ്രൂപ്പ് കമ്പനി എടുത്ത കരാർ വാഗാഡിന് ഉപകരാർ നൽകിയാണ് ഇവിടെ നിർമ്മാണം നടക്കുന്നത്. നേരത്തെയും നിർമാണത്തിൽ അപാകത കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പൊളിച്ച് […]
Read more

Recent News

Advertisement