സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 16, 2026

Year : 2026

ഫ്ളാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന; 3 പേർ പിടിയിൽ

കൊച്ചി: ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയ 3 പേരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് , ന്യൂമാഹി ടെംപിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടിൽ ദേവാ സതീഷ് , അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക എന്നിവരാണ്1.270 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
Read more

പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും ആറുവയസുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കർ, മകൾ വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പാണാവള്ളി സ്വദേശികളായ ഇവർ പോണേക്കരയിൽ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അച്ഛനും അമ്മയും മകളും ഒരുമിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. മകൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം […]
Read more

കണ്ണൂരിൽ സ്കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ ഷിബിൻ ആണ് മരിച്ചത്. സ്കൂൾ ലാബിനുള്ളിൽ ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read more

യുവാവിന്‍റെ കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സന്തോഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, വീട്ടിൽ സ്ഥിരമായി കലഹം സൃഷ്ടിക്കുകയും അമ്മയെ ഉൾപ്പെടെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. ചികിത്സയിലായിരുന്ന സന്തോഷ് ഒരാഴ്ച മുൻപാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇന്നലെ രാത്രി സന്തോഷും സഹോദരൻ സനലും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സനൽ സന്തോഷിന്റെ കൈയും കാലും കെട്ടിയിട്ടതായി […]
Read more

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ടീസർ പുറത്ത്

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ടീസർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് […]
Read more

അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഫെനി നൈനാൻ ഹൈക്കോടതിയിൽ

പത്തനംതിട്ട: രാഹുലിൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെ‌തിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബർ പോലീസിൻ്റെ നടപടി തെറ്റാണെന്നും ഫെന്നി പറഞ്ഞു . രാഹുലിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. കേസിൽ പൊലീസ് അറസ്റ്റിന് നീക്കം നടത്തുന്നുവെന്നും ഫൈന്നി പറയുന്നു .അതിജീവിതയുടെ വാട്സാപ് ചാറ്റ് ഫെനി നൈനാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Read more

കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു

കൊച്ചി: കെഎസ്ഇബിയിലെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അതിഥി തൊഴിലാളിയായ റിപൻ ഷേയ്ക്കാണ് ജീവൻ നഷ്ടമായത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിൽ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 2019 മുതൽ വടക്കൻ പറവൂർ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു റിപൻ. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
Read more

തലയോലപ്പറമ്പ് മിഠായികുന്നം ഭാഗത്തുനിന്നു വിഷപ്പാമ്പുകളെ പിടികൂടി

കോട്ടയം: തലയോലപ്പറമ്പിൽ തോടിന്റെ കരിങ്കൽകെട്ടുകൾക്കിടയിൽ  വിഷപാമ്പുകൾ താവളമാക്കിയതോടെ മിഠായിക്കുന്നം പ്രദേശം ഭീതിയിൽ. അയ്യൻകോവിൽ ക്ഷേത്രത്തിന് സമീപം കണ്ണങ്കേരി പാടംതാഴെ ഭാഗത്തുനിന്ന്‌ വ്യാഴാഴ്ച രാവിലെ ആറോടെ രണ്ട് മൂർഖൻ പാമ്പുകളെയാണ് സർപ്പ ടീം അംഗം പി.എസ്.സുജയ് പിടികൂടിയത്. ഈ പ്രദേശത്തു താമസിക്കുന്ന വട്ടക്കണ്ടത്തിൽ ഷൈനി അഗസ്റ്റിന്റെ വീടിനുസമീപം മീൻവലയിൽ കുടുങ്ങിയ നിലയിലായിരുന്നു രണ്ടു വലിയ മൂർഖൻ പാമ്പുകളെ കണ്ടത്. ഉടനെ സുജയെ വിവരം അറിയിക്കുകയായിരുന്നു. കൂട്ടിലാക്കിയ പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് സുജയ് അറിയിച്ചു. പ്രദേശത്ത് മൂർഖൻ പാമ്പുകളുടെ ശല്യം സ്ഥിരമായുണ്ടെന്നും […]
Read more

പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കർ, ആറ് വയസുകാരി വാസുകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ എന്നാണ് സൂചന. പാണാവള്ളി സ്വദേശിയാണ് മരിച്ച പവിശങ്കർ. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്നു എന്ന് ബന്ധു വ്യക്തമാക്കുന്നു. മകൾക്കു വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read more

ഓസ്‌ട്രേലിയയിൽ മിന്നൽ പ്രളയം; ജനങ്ങൾ ദുരിതത്തിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയിൽ അതിശക്തമായ മിന്നൽ പ്രളയം. വിനോദ സഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ഓഷ്യനിൽ ജന ജീവിതമാകെ സ്തംഭിച്ച അവസ്ഥയിലാണ്. വൻ നാശനഷ്ടങ്ങളാണ് പ്രളയം വിതച്ചത്. ചെളിയും മണ്ണും കലർന്ന മലവെള്ളപ്പാച്ചിലിൽ കാറുകളും കാരവനുകളും ഒഴുക്കി പോകുന്ന ദൃശ്യങ്ങൾ വൈറലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. ഒഴുക്കിൽപ്പെട്ട വാഹനങ്ങൾ പലതും തലകീഴായി മറിയുകയും പാലങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. ഇത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വദ്ധിപ്പിച്ചു. മേഖലയിലെ 6,500ഓളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായും […]
Read more

Recent News

Advertisement