മത്സ്യക്കുഞ്ഞ് ഉത്പാദനത്തില്‍ വീണ്ടും ഒന്നരക്കോടിയിലേക്ക് മലമ്പുഴ
പാലക്കാട്: തുടർച്ചയായ മൂന്നാം വർഷവും ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുത്ത് മലമ്പുഴ മത്സ്യക്കുഞ്ഞ് ഉത്പ്പാദനകേന്ദ്രം. ഏപ്രില്‍ ഒന്നുമുതല്‍ ഇതുവരെ 1.27 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉത്പാദിപ്പിച്ചത്. മാർച്ച് 31ന് മുമ്പ് ലക്ഷ്യം കൈവരിച്ചാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച കേന്ദ്രമെന്ന ബഹുമതി വീണ്ടും മലമ്പുഴയെ തേടിയെത്തും. ഒരുവർഷം ഒന്നേമുക്കാല്‍ കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് സംസ്ഥാന മത്സ്യവകുപ്പിന് കീഴിലെ കേന്ദ്രത്തിന്റെ ലക്ഷ്യം. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളില്‍ ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. കാർപ്പ് മത്സ്യങ്ങളായ […]
Read more

