മന്ത്രിയുടെ ഉറപ്പ്; സൂചനാ സമരത്തിൽ നിന്ന് പിൻമാറി സിനിമാ സംഘടനകൾ
തിരുവനന്തപുരം: മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ സൂചനാ സമരത്തിൽ നിന്ന് പിൻമാറി സിനിമാ സംഘടനകൾ. ആവശ്യപ്പെട്ട വിഷയങ്ങളിൽ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സിനിമാ സംഘടനകൾ അറിയിച്ചു.മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ് പറഞ്ഞു. വിനോദ നികുതിയിൽ ഇളവ് അനുവദിക്കാമെന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്. നിലവിലെ വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കണമെന്ന ശുപാർശ മന്ത്രി […]
Read more

