സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 21, 2026

Year : 2026

സ്വർണവില കുതിച്ചുയരുന്നു:കേരളത്തിൽ റെക്കോർഡ് നിരക്ക്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്.രാവിലെ ഒരു നിരക്കായാൽ ഉച്ചയ്ക്ക് മറ്റൊന്നും, വൈകുന്നേരം വീണ്ടും വേറൊരു വിലയും എന്നതാണ് നിലവിലെ സ്ഥിതി. വില മാറുന്നുവെന്നതിൽ മാത്രം കാര്യമല്ല, മറിച്ച് ആ വില എത്തിനിൽക്കുന്ന ഉയരമാണ് ആശങ്ക വർധിപ്പിക്കുന്നത്.ചരിത്രത്തിലെ ഉയർന്ന നിരക്കുകളിൽ എത്തിയ ശേഷം ചെറുതായി താഴ്ന്നാണ് കഴിഞ്ഞ ദിവസം സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായിരുന്നെങ്കിൽ, ഉച്ചയോടെ അത് 1,08,800 രൂപയായി. ഉച്ചയ്ക്ക് […]
Read more

ക്വാറി മാഫിയക്ക് വേണ്ടി വില്ലേജ് അതിർത്തികൾ മാറ്റുവാനുള്ള നടപടിക്കെതിരെ പ്രതിഷേധ മാർച്ചും ധരണയും

കോഴിക്കോട്: ക്വാറി മാഫിയക്ക് വേണ്ടി നെല്ലിപ്പൊയിൽ വില്ലേജർത്തികൾ മാറ്റുവാനുള്ള സർക്കാർ കൂടെ നീക്കത്തിനെതിരെ ഇന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധരണയും നടത്താൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. സർക്കാർ നടപടികൾ അടിയന്തരമായി പുന പരിശോധിച്ചു. ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന മാഫിയക്കെതിരെ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന യോഗത്തിൽ എൽഡിഎഫ് മെമ്പർമാരായ ചാൾസ് തയ്യിൽ ഷാജി മുട്ടത്ത് എന്നിവർ പഞ്ചായത്ത് ഭരണസമിതിയിൽ അവതരിപ്പിച്ച ‘വില്ലേജ് അതിർത്തി […]
Read more

‘മന ശങ്കര വര പ്രസാദ് ഗാരു’ നേടിയ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തില്‍ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാര്‍ ചിരഞ്ജീവി

ആഗോള തലത്തില്‍ 300 കോടി കളക്ഷന്‍ നേടിയ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ ഗംഭീര വിജയത്തെത്തുടര്‍ന്ന്, തെലുങ്ക് പ്രേക്ഷകര്‍ക്കായി ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കു വെച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തെലുങ്ക് പ്രേക്ഷകരുമായി വര്‍ഷങ്ങളായി തകര്‍ക്കാനാവാത്ത ബന്ധം താന്‍ പങ്കിടുന്നത് എന്തുകൊണ്ടാണെന്നും ഇതിലൂടെ ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു. എട്ടാം ദിവസം 300 കോടി ആഗോള ഗ്രോസ് പിന്നിട്ടതോടെ, തെലുങ്ക് സിനിമയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായും ‘മന ശങ്കര വര പ്രസാദ് ഗാരു’ […]
Read more

താമരശ്ശേരിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരനെ പ്രകൃതി വിരുദ്ധമായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 2025 ജൂൺ മുതൽ ഒക്ടോബർ വരെ സ്വന്തം വീട്ടിൽ വെച്ചും മറ്റിടങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചത് ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read more

ഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക് മിനി ട്രക്ക്

തൃശ്ശൂർ: ഭക്തർക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി ശ്രീ ഗുരുവായൂരപ്പന് ഒരു പുത്തൻ ഇലക്ട്രിക് മിനി ട്രക്ക് വഴിപാടായി സമർപ്പിച്ചു. അഡയാർ ആനന്ദഭവൻ സ്വീറ്റ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമ ശ്രീനിവാസ രാജയാണ് അശോക് ലെയ്ലാൻഡിന്റെ ‘ബഡാ ദോസ്ത്’ ശ്രേണിയിലുള്ള ഇലക്ട്രിക് മിനി ട്രക്ക് വഴിപാടായി സമർപ്പിച്ചത്. ഏകദേശം 16 ലക്ഷം രൂപ വിപണി വിലയുള്ള ഈ ഇലക്ട്രിക് വാഹനത്തിന് 2500 ലിറ്റർ വരെ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ […]
Read more

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണം; സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ഉത്തരവ് ആവശ്യപ്പെട്ട് ടീച്ചേഴ്സ് ഫോറം കേരള

മലപ്പുറം: 2025 സെപ്റ്റംബർ 1-ന് സുപ്രീം കോടതി നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ ഭാഷാപരവും മതപരവുമായ മുസ്ലിം– ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കി കേരള സർക്കാർ വ്യക്തമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്സ് ഫോറം കേരള ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദു റഹ്മാന് നിവേദനം നൽകി. ടീച്ചേഴ്സ് ഫോറം കേരളയുടെ ഭാരവാഹികളായ ടി. അബ്ദുൽ ഷുക്കൂർ , ബിജി മാത്യു, എ.പി അനീസ് ഫവാസ് എന്നിവരാണ് മന്ത്രിയെ […]
Read more

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഇന്നത്തെ വാദത്തിനിടെ, മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായ വിവരം ഉൾപ്പെടെ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക സത്യവാങ്മൂലവും അന്വേഷണ […]
Read more

കുടിവെള്ള പൈപ്പ് ലൈൻ തകരാറിന് ശാശ്വതമായ പരിഹാരം കാണണം- നെറ്റ് വ റസിഡൻ്റ്സ് അസോസിയേഷൻ

മലപ്പുറം: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിൽ വരുന്ന തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര പഴയ പോസ്റ്റാഫീസ് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് രണ്ടാഴ്ചയായി. വാട്ടർ പൈപ്പ് ലൈൻ പൂർണ്ണമായും നന്നാക്കിയിട്ടില്ല. രോഗികളും വിദ്യാർത്ഥികളും അടങ്ങുന്നപൊതുജനങ്ങൾ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന ഈ റോഡ് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് സാഹചര്യത്തിലാണ് നിവേദനം നൽകിയത്. ശാശ്വത പരിഹാരത്തിനായി തിരൂർ നഗരസഭ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, മുൻസിപ്പൽ സെക്രട്ടറി […]
Read more

ജനകീയ രാഷ്ട്രീയത്തിന്റെ ശബ്ദം: കാനത്തിൽ ജമീലക്ക് നിയമസഭയിൽ അന്ത്യാഞ്ജലി

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം കേരളത്തിന്റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാനത്തിൽ ജമീലയ്ക്ക് നിയമസഭയിൽ അർപ്പിച്ച ആദരാഞ്ജലിക്കിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു കാനത്തിൽ ജമീല എന്നും അദ്ദേഹം പറഞ്ഞു.ജനകീയ വിഷയങ്ങളിൽ ജനപക്ഷ നിലപാടുകളുമായി മുന്നിൽ നിന്ന നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി ഉറച്ച […]
Read more

3 വ‍ർഷം പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയിലെ വീട്ടിൽ അശ്വിൻ എസ്. രാജിയെയാണ് കോഴിക്കോട് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലാ അതിർത്തിയായ രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരിക്കെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമണമെന്നാണ് കേസ്. 2022 നവംബർ മുതൽ ഏകദേശം മൂന്ന് വർഷത്തോളം വിവിധ അവസരങ്ങളിലായി ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. സാമൂഹികമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ പ്രതി കുട്ടിയെ മാനസികമായും […]
Read more

Recent News

Advertisement