ഹെൽമെറ്റ് വെക്കാതെ വണ്ടിയോടിച്ചവരിൽ നിന്ന് കിട്ടിയ പിഴ തുക 2.55 കോടി രൂപ
പാലക്കാട്: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവർക്കെതിരേ കേരള പോലീസ് നടത്തിയ ഒരാഴ്ച നീണ്ട പ്രത്യേക പരിശോധനയിൽ രണ്ടരക്കോടിയിലധികം രൂപ പിഴ ഈടാക്കി. ‘ഹെൽമറ്റ് ഓൺ – സേഫ് റൈഡ്’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 2,55,97,600 രൂപയാണ് പിഴയായി ഈടാക്കിയത്. ജനുവരി 24 മുതൽ 30 വരെ നടത്തിയ പരിശോധനയിൽ 50,969 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ കാലയളവിൽ സംസ്ഥാനത്തുടനീളം 1,19,414 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ചതായും കേരള പോലീസ് ട്രാഫിക് ആൻഡ് റോഡ് […]
Read more

