സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 3, 2026

Year : 2026

ഗുരുവായൂർ ക്ഷേത്ര ദർശനം സുഗമമാക്കാൻ ഫെയ്സ് ആപ്പ് വരുന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം സുഗമമാക്കുന്നതിനായി ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഫെയ്‌സ് ആപ്പ് സംവിധാനത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ടോക്കൺ ലഭ്യമാകും. ദർശന സമയം ടോക്കണിലുണ്ടാകും. ദർശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാർട്ട്മെൻ്റുകളിൽ ഭക്തർക്ക് വിശ്രമിക്കാം. ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്‌മെന്റുകളിൽ തെളിയും. സമയമാകുന്ന മുറയ്ക്ക് ടോക്കൺ നമ്പർ അനുസരിച്ച് കമ്പാർട്ട്‌മെന്റുകളിൽ നിന്നും ദർശനത്തിനുള്ള ക്യൂവിലേക്ക് ഭക്തർക്ക് പോകാൻ കഴിയും. ക്ഷേത്രത്തിൽ വിപുലമായ […]
Read more

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിഞ്ഞ് അണ്ണാമലൈ

ചെന്നൈ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറുന്നതായി ബിജെപിയുടെ തമിഴ്‌നാട്ടിലെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ . ആറ് നിയമസഭ മണ്ഡലങ്ങളിലെ ബിജെപി ഇന്‍ -ചാര്‍ജ് ആയിരുന്നു അദ്ദേഹം. അച്ഛന്റെ അനാരോഗ്യം കാരണം ആണ് തീരുമാനം എന്ന് അണ്ണാമലൈ പറയുന്നു. അതേസമയം എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ അണ്ണാമലൈ അതൃപ്തന്‍ ആയിരുന്നു. എന്റെ അച്ഛന് സുഖമില്ല. അദ്ദേഹത്തെ പരിചരിക്കേണ്ടത് എന്റെ പ്രാഥമിക കടമയായതിനാല്‍, എനിക്ക് മറ്റു ജോലികള്‍ ചെയ്യാനോ വ്യാപകമായി യാത്ര ചെയ്യാനോ കഴിയില്ല. പാര്‍ട്ടി അംഗീകരിച്ചു. ആ ആറ് […]
Read more

ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ അമ്പ് തിരുനാളിൻ്റെ ഒരുക്കങ്ങളായി

തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാളിൻ്റെ കൊടിയേറ്റത്തിനൊരുങ്ങി (ബൂധനാഴ്ച)  വൈകിട്ട് കൊടിയേറുമെന്ന് വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാത്താടന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 5 തീയതി വ്യാഴാഴ്ച വൈകിട്ട് .4.45ന് കൂര്‍ബ്ബാനക്ക് ശേഷം പ്രസദേന്തി വാഴ്ച,6 തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.45ന് നടക്കുന്ന കൂര്‍ബ്ബാനക്ക് ശേഷം തിരുസ്വരൂപം എഴുന്നുള്ളിച്ച് വെക്കല്‍. ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാത്താടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.5 മണിക്ക് കര്‍ബ്ബാന,ലദീഞ്ഞ് ഫാദര്‍ നവീന്‍ ഊക്കന്‍ സന്ദേശം നല്‍ക്കും.തുടര്‍ന്ന് […]
Read more

ഇറാനിലെ ജന്നത്ത് ബസാറിൽ വൻ തീപിടുത്തം

ടെഹ്റാൻ: ഇറാനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ഗോഡൗനുകളും പ്രവർത്തിച്ചിരുന്നു. ഈ മേഖലയിൽ തീ പടർന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതായാണ് വിവരം.
Read more

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ ചേർന്ന് നിർമ്മിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്. 2026 മാർച്ച് 19 നു ഈ രണ്ടാം ഭാഗം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് രൺവീർ സിങ് […]
Read more

രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാം: എം.എ. ഷഹനാസ്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് പറഞ്ഞു. ഹേമ കമ്മിഷൻ പോലൊരു കമ്മിഷൻ കോണഗ്രസിനകത്ത് വെച്ചാൽ തികച്ചും വ്യക്തമായിട്ടും ഇക്കാര്യം മനസ്സിലാകും. എന്നെ സംബന്ധിച്ച് എനിക്കിത് വിഷയമല്ല. രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും മുഖത്ത് നോക്കി മറുപടി […]
Read more

കോട്ടയം മെഡിക്കൽ കോളേജിനു സമീപം യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ കൂട്ടത്തല്ല്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം ബൈക്കിൽ എത്തിയ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ കൂട്ടത്തല്ല്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മൂന്ന് ആംബുലസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘർഷ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Read more

ജോസഫ് വിചാരിച്ചാലൊന്നും ജോസഫ് വിചാരിച്ചാലൊന്നും ഇടുക്കി കിട്ടില്ല

നേതാക്കൻമാർ മാത്രമുള്ള UDf ലെ ഘടക കക്ഷിയെന്ന ചീത്തപ്പേരോടെയാണ് കേരള കോൺ​ഗ്രസ്സ് ജോസഫ് വിഭാ​ഗം എല്ലാ തിരഞ്ഞെടുപ്പുകളെയും നേരിടാറുള്ളത്. ഇത്തവണയും പതിവ് തെറ്റിക്കാതെ തിരഞ്ഞെടുപ്പായപ്പോൾ ഖദറുമിട്ട് ജയ സാധ്യതുള്ള സീറ്റുകൾക്കായി യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട് കേരള കോൺ​ഗ്രസ്സ് ജോസഫ് വിഭാ​ഗം. എവിടെ തിരിഞ്ഞാലും നേതാക്കൻമാരല്ലാതെ മുന്നണിയെ എന്ത് ചെയ്തും ജയിപ്പിക്കാൻ പോന്ന അണികളൊന്നുമില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇത്തവണ ജോസഫ് ​ഗ്രൂപ്പിന്റെ കയ്യിൽ നിന്നും ചില സീറ്റുകൾ തിരിച്ചു പിടിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കോൺ​ഗ്രസ്സ് എന്നാണ് വിവരം. അതിനിടയിലാണ്കേരള […]
Read more

മുല്ലപ്പെരിയാർ ഡാമിലും ജില്ലാ കളക്ട്രേറ്റിലും ബോംബ് ഭീഷണി; ഇടുക്കിയിൽ വ്യാപക പരിശോധന

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴിയാണ് വധ ഭീഷണി വന്നത്. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ട്രേറ്റിൽ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം […]
Read more

കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്നു പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മോക്ഷ എന്ന ബസിനാണ് തീപിടിച്ചത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിർത്തിയിരുന്നു. ഇതിനിടെ ബസിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. അതേസമയം, തീപിടിത്തത്തിന് കാരണം വ്യക്തമല്ല. തീപിടിത്തതിൽ ആളപായമോ പരിക്കോ ഇല്ല. ബസ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന […]
Read more

Recent News

Advertisement