മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
കോട്ടയം: കാരുണ്യത്തിന്റെയും സേവനത്തിന്റെയും കാൽനൂറ്റാണ്ട് പിന്നിടുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ആകാശത്തേക്ക് 25 ബലൂണുകൾ പറത്തിക്കൊണ്ട് ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. അങ്കമാലി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ റോസിലി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 25 വർഷമായി സ്കൂൾ നൽകിവരുന്ന സ്തുത്യർഹമായ സേവനങ്ങൾ സമൂഹത്തിന് […]
Read more

