കണ്ണൂര്‍: പയ്യാവൂര്‍ ചമതച്ചാലില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്. ഇന്നലെ വൈക്കീട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരിയുടെയും മുത്തശ്ശിയുടെയും ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. മുത്തശ്ശിക്ക് പരുക്കേറ്റിട്ടുണ്ട്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. പയ്യന്നൂര്‍ സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.




