Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കൂറ്റന്‍ ഫ്‌ലൈ ഓവറില്‍ വിള്ളല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: ബംഗളൂരുവിലെ ഈജിപുര മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ബിബിഎംപി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നിന്ന് റിപ്പോര്‍ട്ട് തേടി. അടുത്ത നടപടിയെക്കുറിച്ച് അഭിപ്രായം നല്‍കാനും പ്രോജക്ട് ഡിസൈനറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 17 ന് രാത്രി, പ്രീഫാബ്രിക്കേറ്റഡ് സെഗ്മെന്റില്‍ നിന്നുള്ള കോണ്‍ക്രീറ്റ് കഷണങ്ങള്‍ ഇളകി ഓട്ടോറിക്ഷയില്‍ വീണു. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് സെഗ്മെന്റില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്.

സെഗ്മെന്റിന്റെ ഭാഗം അത്തരം ഭാരം വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടില്ലാത്തതിനാല്‍, അതില്‍ ഒരു വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ജോലി നിര്‍ത്തിവച്ചു, അടുത്ത നടപടി എന്തായിരിക്കണമെന്നതില്‍ ഐഐഎസ്സിയില്‍ നിന്നും പ്രോജക്ട് ഡിസൈനറില്‍ നിന്നും അഭിപ്രായം തേടിയെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് എഞ്ചിനീയര്‍ രാഘവേന്ദ്ര പ്രസാദ് വിശദീകരിച്ചു.

2.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈജിപുര ഫ്‌ലൈഓവറിന്റെ പണി 2017 ല്‍ ആരംഭിച്ചെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല. മുന്‍ കരാറുകാരനുമായുള്ള പ്രശ്‌നങ്ങള്‍ കാരണം പണി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന്, പുതിയ കരാറുകാരന്‍ പണി പുനരാരംഭിച്ചു. 2026 മാര്‍ച്ചില്‍ ഫ്‌ലൈഓവര്‍ തുറക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix