തിരുവന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പിണകം മാറിയെന്ന് പി വി അന്‍വര്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് കഴിഞ്ഞു. അങ്ങനെ പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും പി വി അന്‍വര്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം സ്ംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോളാണ് ഇക്കാര്യവും പറഞ്ഞത്.
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തില്‍ വരാനാണ് പിണറായി വിജയന്റെ ശ്രമമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നാടിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമത്തെ നേരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തിയാണ്. ഇതിന് ഇടതുപക്ഷവും മുമ്പ് നിലപാട് എടുത്തിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
യോഗി ആദിത്യനാഥ് ഉള്‍പ്പെടെ എടുത്ത രാഷ്ട്രീയം പിണറായിയും ഏറ്റെടുക്കുന്നു. രാഷ്ട്രീയ നാടകം എന്നറിഞ്ഞിട്ടും സാമുദായിക നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ യഥാര്‍ഥ ഭക്തര്‍ പങ്കെടുത്തില്ല. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ ആളാണ്.
മലപ്പുറത്തെ കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തി. അവിടെ ജീവിക്കാന്‍ കഴിയുന്നില്ല, ഒരു സമുദായം പെറ്റ് കൂട്ടുന്നു എന്നൊക്കെയായിരുന്നു പരാമര്‍ശം. കോട്ടയത്തും സമാന പരാമര്‍ശം മറ്റൊരു സമുദായത്തിന് എതിരെ പറഞ്ഞു. ദൗത്യത്തിന്റെ അമ്പാസഡര്‍ ആണ് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ല. അത് ഇന്നലത്തെ സംഗമം തെളിയിച്ചു.
യോഗിയെ ക്ഷണിച്ചത് ആഘോഷമാക്കുകയാണ് ഇവിടെ. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടെന്ന് എല്ലാവര്‍ക്കും അറിയാം. അയ്യപ്പ സംഗമം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സദസില്‍ ഉണ്ടായിരുന്നത് അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണെന്നും അന്‍വര്‍ പരിഹസിച്ചു.






