കൊച്ചി: സിനിമ താരം അമിത് ചക്കാലക്കല്‍ ഓപ്പറേഷന് നുംഖോറിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. അമിത് ചക്കാലക്കല്‍ സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ അമിത ചക്കാലക്കലിന്റെ വീട്ടിലേക്ക് കസ്റ്റംസ് പൊലീസിനെ വിളിച്ചുവരുത്തി. ഇന്ത്യന്‍ എംബസിയുടെയും യുഎസ് കോണ്‍സലേറ്റിന്റെയും പേരില്‍ വ്യാജമായി ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് അമിത് ചക്കലാക്കലിന്റെ കൈവശമുണ്ടായിരുന്നത്. അമിതിന്റെ വീട്ടില്‍ പരിശോധന തുടരുകയാണ്. അമിതിന്റെ അഭിഭാഷകരും വീട്ടിലെത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് എടുത്ത 99 മോഡല്‍ 105 ലാന്‍ഡ് ക്രൂയിയറാണ് അമിത് ചക്കാലക്കലിനുള്ളത്. ദില്ലി രജിസ്ട്രേഷനിലുള്ള വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷനാക്കിയാണ് (MP 09 W 1522) വാങ്ങിയത്. ഇതിന്റെ പശ്ചാത്തലമാണ് അന്വേഷിക്കുന്നത്.
സിനിമ താരങ്ങളായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് അടക്കമുള്ള പ്രമുഖരുടെ വീടുകളിലും കസ്റ്റംസ് പരിശോധന തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പെട്രോള്‍ കാര്‍, പൃഥ്വിരാജിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ അടക്കമുള്ള കാറുകളാണ് അന്വേഷണ പരിധിയിലുള്ളത്. ദുല്‍ഖറിന്റെ ഇപ്പോഴത്തെ വീട്ടിലും പഴയ കാറുകള്‍ സൂക്ഷിച്ചിട്ടുള്ള ഗ്യാരേജുള്ള പഴയ വീട്ടിലും പരിശോധന നടക്കുന്നു. എന്നാല്‍, പൃഥ്വിരാജിന്റെ അന്വേഷണ പരിധിയിലുള്ള കാര്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലുമില്ല. വാഹനം എവിടെ എന്ന് വ്യക്തമല്ല. ഇതിനിടെ മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഒരു വാഹനം കസ്റ്റംസിന്റെ കരിപ്പൂരിലെ യാര്‍ഡിലേക്ക് മാറ്റി. കേരള രജിസ്ട്രേഷനിലുള്ള എസ്യുവി വാഹനമാണ് യാര്‍ഡിലേക്ക് മാറ്റിയത്.






