വാഷിങ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാക്കിനും ആഭ്യന്തര മന്ത്രി അനസ് ഖത്താബിനുമേലുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിച്ചു. അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ അഹമ്മദ് അൽ ഷറാക്കുമായി നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് തീരുമാനം.
മുന്പ് ഇരുവരെയും ആഗോള ഭീകരരായി യുഎസ് പ്രഖ്യാപിച്ചിരുന്നു. യുഎൻ സുരക്ഷാസമിതി ഇരുവരുടെയും ഉപരോധം പിൻവലിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി ഉണ്ടായത്. അതേസമയം ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു.










