തൃശ്ശൂർ: ചാലക്കുടി: ചായ്പ്പന്‍ കുഴി മാതൃക ഫോറസ്റ്റ് നാട്ടുകാര്‍ അടിച്ചു തകർത്തു. സ്‌റ്റേഷനില്‍ കിടന്ന ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും,സ്റ്റേഷന്റെ ഏകദേശം അഞ്ചോളം ജനലുകളുടെ ചില്ലുകള്‍ പൂര്‍ണ്ണമായും അടി്ച്ചു തകര്‍ക്കുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തു.കാട്ടാനകളുടെ ആക്രമണത്തില്‍ സുബ്രന്റെ മരണത്തെ തുടര്‍ന്നാണ് സംഭവം നടന്നത്.
സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടതായി പറയന്നു. തടിച്ചു കൂടിയ നൂറുകണക്കിന് നാട്ടുകാര്‍ പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും ചയ്തു.
ജില്ല കളക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്.എം.പി.ബെന്നി ബെഹനാന്‍ തുടങ്ങിയവരുമായി മന്ത്രിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തി.




