വിദേശ കുടിയേറ്റ നയത്തിൽ ഒരോ ദിവസവും ഒരോ നിയന്ത്രണങ്ങളുമായാണ് അമേരിക്കയുടെ വരവ്. ഇപ്പോഴിതാ യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ പ്രഫഷനലുകൾക്ക് ഇപ്പോൾ വലിയ പ്രതിസന്ധി നേരിടേണ്ടിവന്നിരിക്കുകയാണ്. പുതിയ എച്ച്‍-1ബി വിസക്കും പുതുക്കാനുമുള്ള അഭിമുഖത്തിന് ഈ വർഷം ഇനി അവസരം ലഭിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.
ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ യു.എസ് വിസ ഓഫിസുകളിൽ അഭിമുഖത്തിന് സ്ലോട്ടുകൾ ലഭ്യമല്ല. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വെബ്സൈറ്റിൽ പുതിയ വിസ അഭിമുഖങ്ങൾ ഇതിനകം 2027ലേക്ക് മാറ്റിവെക്കുകയാണ്.
കഴിഞ്ഞ മാസം മുതലാണ് എച്ച്‍-1ബി വിസ അനുമതി വൈകാൻ തുടങ്ങിയത്. ഈ പ്രശ്നം പെട്ടെന്നൊന്നും മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നാണ് ഇമിഗ്രേഷൻ വിദഗ്ധർ പറയുന്നത്. അഭിമുഖത്തിന് തിയതി ലഭ്യമല്ലാത്തതിനാൽ യു.എസിലെ എച്ച്-1ബി വിസ ഉടമകൾ പുതുക്കുന്നതിനായി ഇന്ത്യയിലേക്ക് പോകാതിരിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയിൽ നല്ലത്.
സാധാരണ പോലെ ഡിസംബറിൽ പുതുക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യയിലേക്ക് തിരിച്ചുവന്ന നൂറുകണക്കിന് എച്ച്-1ബി വിസ ഉടമകൾ ഇതോടെ കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ ഡിസംബറിൽ അഭിമുഖത്തിന് തിയതി ലഭ്യമല്ലാത്തതിനാൽ ഈ വർഷം വിസ പുതുക്കലിന് സാധ്യത ഇല്ലെന്ന വിവരം നേരത്തെ അധികൃതർ വിസ ഉടമകൾക്ക് അറിയിപ്പ് നൽകിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അഭിമുഖത്തിനുള്ള തിയതി ലഭിച്ചിരുന്നവരുടെ വിസ അഭിമുഖങ്ങൾ 2027 ഏപ്രിൽ-മേയ് മാസങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് യു.എസ്.ന്റെ വിവിധ കോൺസുലേറ്റുകളിൽ നിന്നുള്ള ഇ-മെയിലുകൾ വഴിയാണ് വിസ ഉടമകൾക്ക് വിവരം ലഭിച്ചത്. ഇത് അവരുടെ യാത്രാ പദ്ധതികളിലും കരിയറിലും വലിയ രീതിയിൽ ബാധിക്കുമെന്നതിൽ സംശയമില്ല.
യു.എസ്. സർക്കാർ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് മാത്രമേ വിസ അനുവദിക്കൂവെന്ന പുതിയ നയം നടപ്പിലാക്കിയതോടെയാണ് വിസ അഭിമുഖങ്ങൾ വൈകാൻ തുടങ്ങിയത്. 2027 സാമ്പത്തിക വർഷത്തിൽ യു.എസിലേക്ക് കുടിയേറാനും പൗരത്വം നേടാനും പുതിയ നിയമങ്ങൾ കഴിഞ്ഞ ഡിസംബർ 29ന് പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യക്കാർക്ക് അനുവദിച്ച 85,000 വിസയുടെ പരിധിയിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ഇതിൽ 20,000 വിസ പ്രത്യേകിച്ച് യു.എസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് മാറ്റിവെച്ചിട്ടുള്ളത് ആണ്.
ഐ.ടി, എഞ്ജിനിയറിങ്, ഡാറ്റ, എ.ഐ, അനലിറ്റിക്സ്, ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും യു.എസ് നൽകുന്ന വിസയാണ് എച്ച്‍-1ബി. മൂന്ന് വർഷമാണ് വിസയുടെ കാലാവധി. എച്ച്-1ബി വീസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എച്ച്-1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യയായിരുന്നു. അംഗീകരിച്ച ഗുണഭോക്താക്കളുടെ 71 ശതമാനവും ഇന്ത്യയിൽനിന്നായിരുന്നു.
കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ പുതുക്കുന്നതിനുള്ള ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയിരുന്നു. ഐ.ടി, എഞ്ജിനിയറിങ്, ഡാറ്റ, എ.ഐ, അനലിറ്റിക്സ്, ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും യു.എസ് നൽകുന്ന വിസയാണ് എച്ച്‍-1ബി. മൂന്ന് വർഷമാണ് വിസയുടെ കാലാവധി. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ പുതുക്കുന്നതിനുള്ള ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയിരുന്നു.
അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് 2026 അതീവ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരിക്കും എന്നതിൽ സംശയമില്ല. ഡോണാൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഇപ്പോൾ ആകെ താറുമാറായി എന്നു തന്നെ പറയാം. പഠനവും തൊഴിലും ലക്ഷ്യമിടുന്ന ഇന്ത്യക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുളളത്.




