ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് വിറ്റുവെന്നാണ് ആരോപണം. കുട്ടനാടിനെ ഒരു പേയ്‌മെന്റ് സീറ്റെന്ന രീതിയില്‍ പണക്കാര്‍ക്ക് എംഎല്‍എ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കിയെന്നും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സജി ജോസഫ് പറഞ്ഞു.
ഇത് കുട്ടനാട് ജനത പൊറുക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്തത്. കുട്ടനാടിനെ വില്പന ചരക്ക് ആക്കുന്നതിനോട് സന്ധിയില്ല. ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ വെറും വിഡ്ഢികളാക്കാന്‍ രാഷ്ട്രീയപരമായി അവരുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍, അവര്‍ ഉന്നയിക്കുന്ന പരമപ്രധാനമായ ജീവല്‍പ്രശ്‌നങ്ങളെ വെറും അവജ്ഞയോടെ തള്ളുവന്‍ ആര് ശ്രമിച്ചാലും അതിനെ ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയില്‍ മരണം വരെ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.






