Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡെലിവറി തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം; യുഡിഎഫ് പുതിയ പദ്ധതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗിഗ് തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ തെലങ്കാന മാതൃകയിൽ പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ഗിഗ് തൊഴിലാളികൾക്ക് സമഗ്ര സുരക്ഷ നൽകുന്ന സംവിധാനം കൊണ്ടുവരുമെന്ന് അവർ അറിയിച്ചു.

2026ൽ തെലങ്കാന സർക്കാർ കൊണ്ടുവന്ന ഗിഗ് തൊഴിലാളികളുടെ രജിസ്ട്രേഷൻ, സാമൂഹിക സുരക്ഷ, ക്ഷേമ നിയമം വലിയ ശ്രദ്ധ നേടിയിരുന്നു. അതേ മാതൃക കേരളത്തിലും നടപ്പാക്കി ആയിരക്കണക്കിന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാനാണ് യുഡിഎഫിന്റെ ലക്ഷ്യം.

ഓൺലൈൻ സേവന പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ ഭൂരിഭാഗവും. ഈ നിയമം നിലവിൽ വന്നാൽ ഇവർക്കെല്ലാം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാകും.

അപകട ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ, തൊഴിലാളി മരിച്ചാൽ കുടുംബത്തിന് സാമ്പത്തിക സഹായം, സ്ത്രീ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയാണ് തെലങ്കാന മാതൃകയിലെ പ്രധാന ഘടകങ്ങൾ.

ഇപ്പോൾ ഗിഗ് തൊഴിലാളികൾക്ക് സ്ഥിരമായ ശമ്പളം, ഇൻഷുറൻസ്, പെൻഷൻ, ശമ്പളത്തോടെയുള്ള അവധി എന്നിവയൊന്നുമില്ല. ജോലി ലഭിക്കാത്ത ദിവസങ്ങളിൽ വരുമാനമില്ലാത്ത അവസ്ഥയാണ്. അപകടങ്ങൾ സംഭവിച്ചാലും ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ല.

പുതിയ സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഗിഗ് തൊഴിലാളികൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കുകയും ഓരോ തൊഴിലാളിക്കും വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകുകയും ചെയ്യും. ഡിജിറ്റൽ രജിസ്ട്രേഷൻ വഴി സർക്കാർ ഡാറ്റാബേസിൽ ഉൾപ്പെടുത്തി ക്ഷേമപദ്ധതികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സംവിധാനവും നടപ്പിലാക്കും. ഇതിലൂടെ ഗിഗ് തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ലക്ഷ്യം.

Tags :

Recent News

Advertisement
WhiteswanTV Footer