Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇളക്കി മറിച്ച് കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചരണത്തിന്റെ നാള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അവസാനിച്ചു. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിശബ്ദ പ്രചാരണം. കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിയോടെയാണ് തിരശീല വീണത്. നാടും നഗരവും അറിഞ്ഞ കൊട്ടിക്കലാശം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും അണികളുടേയും ആവേശത്തോടെയാണ് അവസാനിച്ചത്.

140 മണ്ഡലങ്ങളിലും വലിയ ആവേശം നിറഞ്ഞതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എന്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ വീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി കളര്‍ഫുള്‍ ആയി. ക്രെയിനിലും ടിപ്പറിലും ലോറികളിലുമായി പ്രവര്‍ത്തകരും നിറഞ്ഞു.

കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാന്‍ തൃശൂരില്‍ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോള്‍ ചിലയിടത്ത് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായി.

Tags :

Recent News

Advertisement
WhiteswanTV Footer