ഇടുക്കി: വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത് എന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ വിമർശനം. എസ്എന്‍ഡിപിയെ സഹായിക്കാൻ കേരളം ഭരിച്ച ഒരു സർക്കാരിനും കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി മാറിയെന്നും രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നീതി എന്ന് പറഞ്ഞാലും ജാതി എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള ആര് ജാതി പറഞ്ഞാലും അതിൽ വിവാദങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകാറില്ലന്നും കൂട്ടിച്ചേര്‍ത്തു.




